ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ ലോൺ ലൈസൻസ് സബ്‌സിഡി മേള നടത്തി
കേരള സർക്കാരിന്റെ ‘ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ’ എന്ന പദ്ധതിയുടെ ഭാഗമായി ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ ലോൺ,സബ്സിഡി,ലൈസൻസ് മേള സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അജ്നഫ് കാച്ചിയിൽ അധ്യക്ഷനായിരുന്നു. സ്ഥിരം സമിതി അധ്യക്ഷൻമാരായ എം ഷീല അതുല്യ ബൈജു, വി കെ അബ്ദുൾഹാരിസ് എന്നിവർ ആശംസകൾ അർപ്പിച്ചു.
കേരള ബാങ്ക് പ്രതിനിധി , എസ് ബി ഐ ബാങ്ക് പ്രതിനിധി എന്നിവർ ബാങ്കിന്റെ സ്കീമുകൾ വിശദീകരിച്ചു. പന്തലായനി വ്യവസായ വികസന ഓഫീസർ ബിന്ദു വ്യവസായ വകുപ്പിൻ്റെ പദ്ധതികൾ വിശദീകരിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി കെ റഫീക്ക് സ്വാഗതവും പഞ്ചായത്തിലെ വ്യവസായ വകുപ്പ് പ്രതിനിധി നിധീഷ് നന്ദിയും പറഞ്ഞു.
പ്രസ്തുത ചടങ്ങിൽ ഒരാൾക്ക് 2 ലക്ഷം രൂപയുടെ ലോൺ വിതരണം ചെയ്തു. സംരംഭകർ തങ്ങളുടെ സംശയങ്ങൾ ചർച്ചയിൽ അവതരിപ്പിച്ചു. 5 ഉദ്യം രജിസ്ട്രേഷൻ ചെയ്തു നൽകി, 3 ലോൺ അപേക്ഷയും ഒരു fssai അപേക്ഷയും സ്വീകരിച്ചു.