LOCAL NEWS
ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ നവീകരിച്ച വെങ്ങളം കൃഷ്ണകുളം നാടിന് സമർപ്പിച്ചു
ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ നവീകരിച്ച വെങ്ങളം കൃഷ്ണകുളം നാടിന് സമർപ്പിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് 2022-24 പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കുളം നവീകരിച്ചത്. നവീകരിച്ച കുളത്തിന്റെ ഉദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് നിർവഹിച്ചു.
ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ജുബീഷ്, കോൺട്രാക്ടർ അനിൽ തുടങ്ങിയവർ സംസാരിച്ചു. വാർഡ് മെമ്പർ അജ്നഫ് കാച്ചിയിൽ സ്വാഗതവും വാർഡ് വികസന സമിതി അംഗം പി ടി നാരായണി നന്ദിയും പറഞ്ഞു.
Comments