LOCAL NEWS

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് 2021-22 പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വര്‍ക്കിങ്ങ് ഗ്രൂപ്പ് പൊതുയോഗം നടത്തി

ചേമഞ്ചേരി: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്  2021-22 പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വര്‍ക്കിങ്ങ് ഗ്രൂപ്പ് പൊതുയോഗം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് പരിപാടി ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ അധ്യക്ഷ വഹിച്ചു. പദ്ധതി രൂപികരണത്തിന്റെ വിശദീകരണം ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ടി പി മുരളീധരന്‍ നടത്തി.

സാമ്പത്തിക വിശകലനം വികസന സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സന്‍ എം ഷീല ടീച്ചര്‍ നടത്തി. ജില്ലാ പഞ്ചായത്ത് അംഗം സിന്ധു സുരേഷ് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് അംഗം എന്‍ പി മൊയ്തീന്‍കോയ ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ വി കെ അബ്ദുള്‍സ്ഹാരി, എന്നിവര്‍ സംസാരിച്ചു. വൈസ് പ്രസിഡണ്ട് അജ്‌നഫ് കാച്ചിയില്‍ സ്വാഗതവും ആരോഗ്യ വിദ്യഭ്യാസ ചെയര്‍പേഴ്‌സന്‍ അതുല്യബൈജു നന്ദി പ്രകടനവും നടത്തി.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button