KOYILANDILOCAL NEWS

ചേമഞ്ചേരി തണൽ-സ്പെയ്സ് സെന്ററിലെ ഭിന്ന ശേഷിക്കാരായ വിദ്യാർത്ഥികൾ അവതരിപ്പിച്ച ‘നിഴൽ’നാടകം കൊയിലാണ്ടി ടൗൺഹാളിൽ അരങ്ങേറി

കൊയിലാണ്ടി: കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി കൊയിലാണ്ടി ചാപ്റ്ററിന്റെ സഹകരണത്തോടെ ചേമഞ്ചേരി തണൽ-സ്പെയ്സ് സെന്ററിലെ ഭിന്ന ശേഷിക്കാരായ വിദ്യാർത്ഥികൾ അവതരിപ്പിച്ച നിഴൽ എന്ന നാടകം കൊയിലാണ്ടി ടൗൺഹാളിൽ നിറഞ്ഞ സദസ്സിൽ അരങ്ങേറി.

ഭിന്നശേഷി സമൂഹം നേരിടുന്ന പ്രയാസങ്ങളും പ്രതിസന്ധികളും പൊതു സമൂഹത്തെ അറിയിക്കുന്നതിനു ഈ നാടകം ഒരു സുപ്രധാന കാൽവെപ്പായി. സ്പേസ് ജനറൽ സെക്രട്ടറി ആയിഷ ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ  അസീസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.


കൊയിലാണ്ടി നഗരസഭ വൈസ് ചെയർമാൻ അഡ്വ: കെ സത്യൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.തണൽ ചെയർമാൻ ഡോ : ഇദ് രീസ് ആമുഖ ഭാഷണം നടത്തി. ടി ടി ഇസ്മായിൽ, റഷീദ് മൂടാടി , ബാലൻ അമ്പാടി, ലത്തീഫ് ഹാജി, പി. ഇ.സുകുമാർ , അലി അരങ്ങാടത്ത് , സാദിഖ് സഹാറ, ഫാറൂഖ് പൂക്കാട്, ദാവൂദ്, അഞ്ജന ടീച്ചർ ദീപു തൃക്കോട്ടൂർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് മാപ്പിളപ്പാട്ട് ഗായകൻ താജുദ്ധീൻ വടകര ,ദിയ സുരേഷ് എന്നിവരുടെ നേതൃത്വ ത്തിലുള്ള ഗാനസന്ധ്യയും അരങ്ങേറി.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button