ചേമഞ്ചേരി റെയിൽവേ സ്റ്റേഷനിൽ ട്രെയിനുകൾ നിർത്താൻ പ്രഖ്യാപനമായി. ഒക്ടോബർ 10 മുതൽ സ്റ്റേഷൻ സജീവമാകും
കൊയിലാണ്ടി: ചേമഞ്ചേരി റെയിൽവേ സ്റ്റേഷനിൽ ട്രെയിനുകൾ നിർത്താൻ പ്രഖ്യാപനമായി. ഒക്ടോബർ 10 മുതൽ സ്റ്റേഷൻ സജീവമാകും. കോവിഡ് സാഹചര്യത്തിൽ നിർത്തലാക്കിയ എല്ലാ ട്രെയിനുകളും 10 മുതൽ സ്റ്റേഷനിൽ നിർത്തും.
കോയമ്പത്തൂർ-കണ്ണൂർ (നമ്പർ 16608), കോഴിക്കോട്-കണ്ണൂർ (06481), തൃശൂർ-കണ്ണൂർ (16609), കണ്ണൂർ-കോയമ്പത്തൂർ (16607), മംഗളൂരു-കോഴിക്കോട് (16610), കണ്ണൂർ-ഷൊർണൂർ മെമു, കണ്ണൂർ-കോഴിക്കോട് മെമു എന്നീ വണ്ടികളാണ് നിർത്തുക. ഹാൾട്ട് സ്റ്റേഷനിൽ ടിക്കറ്റ് നൽകാൻ സ്വകാര്യ ഏജന്റുമാരെ നിയമിച്ചു. ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, അത്തോളി പഞ്ചായത്തുകളിലെ നിരവധി പേർക്ക് അനുഗ്രഹമാണ് ഈ സ്റ്റേഷൻ.
രാവിലെയും വൈകീട്ടും വിദ്യാർഥികൾ ഉൾപ്പെടെ നിരവധി യാത്രക്കാരുണ്ടാകാറുണ്ട്. സ്റ്റേഷന്റെ അഭിവൃദ്ധി ലക്ഷ്യമിട്ട് ജനകീയ കമ്മിറ്റി പ്രവർത്തിക്കുന്നു.