LOCAL NEWS
ചേലിയ കഥകളി വിദ്യാലയത്തിൽ സ്ഥാപിക്കാൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ പ്രതിമ ഒരുങ്ങുന്നു.

കൊയിലാണ്ടി ചേലിയ കഥകളി വിദ്യാലയത്തിൽ സ്ഥാപിക്കാൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ പ്രതിമ ഒരുങ്ങുന്നു.
കേരളത്തിനകത്തും പുറത്തും ഒട്ടേറെ ശിൽപ്പങ്ങളൊരുക്കി ശ്രദ്ധേയനായ ശിവജി അയനിക്കാടാണ് ഗുരുദക്ഷിണയായി ശിൽപ്പം നിർമിക്കുന്നത്. ഗുരുവിന്റെ നൂറുകണക്കിന് ശിഷ്യൻമാരിൽ ഒരാളാണ് ശിവജി. ഏഴ് വയസ്സുമുതൽ ഗുരുവിന്റെ കീഴിൽ നൃത്തപഠനം തുടങ്ങിയ ശിവജി, മരണംവരെ അദ്ദേഹവുമായുള്ള സ്നേഹബന്ധം സൂക്ഷിച്ചു. ഒരു മാസമായി ഗുരുവിന്റെ ശിൽപ്പനിർമാണത്തിലാണ് ശിവജി. ഗുരുവിന്റെ ഒന്നാം ചരമവാർഷികദിനമായ 20ന് രാവിലെ 10 നാണ് പ്രതിമ സ്ഥാപിക്കുക.
Comments