ചേവരമ്പലം കൂട്ട ബലാത്സംഗം. വാടക ഫ്ലാറ്റിൽ ദുരൂഹ സന്ദർശകർ . ഒരാഴ്ചക്കിടെ താമസിച്ചത് 100 പേർ
ചേവരമ്പലം രാരുക്കിട്ടി ഫ്‌ളാറ്റില്‍ യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതികളെ ഫ്‌ളാറ്റിലെത്തിച്ച് തെളിവെടുത്തു. ശനിയാഴ്ച രാവിലെ കൂട്ടുപ്രതികളായ രണ്ട് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തതോടെ കേസില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളും പിടിയിലായതായി പൊലീസ് പറഞ്ഞു. ഇതിനു തുടർച്ചയായാണ് തെളിവെടുപ്പ് നടത്തിയത്.
ഫ്‌ളാറ്റിന്റെ പ്രവര്‍ത്തനത്തില്‍ ദുരൂഹതയുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പോലീസ് ഫ്‌ളാറ്റ് അടച്ചുപൂട്ടി. ഒരു മാസത്തിനിടെ നൂറോളം പേര്‍ ഫ്‌ളാറ്റില്‍ മുറിയെടുത്തിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇതില്‍ കൂടുതലും വിദ്യാര്‍ഥികളാണ്.
കൊല്ലം സ്വദേശിനിയായ യുവതിയെ കൂട്ട ബലാല്‍സംഗം ചെയ്ത കേസില്‍ നാല് പേരാണ് പ്രതികള്‍. അത്തോളി സ്വദേശികളായ നിജാസ്, ശുഹൈബ്, കെ.എ അജ്‌നാസ്, ഇടത്തില്‍താഴം നെടുവില്‍ പൊയില്‍ എന്‍.പി വീട്ടില്‍ ഫഹദ് എന്നിവരെ വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ടിക് ടോക് വഴി പരിചയപ്പെട്ട കൊല്ലം സ്വദേശിനിയായ യുവതിയെ പ്രേമം നടിച്ച് അജ്‌നാസ് കോഴിക്കോട്ടേക്ക് വിളിച്ച് വരുത്തുകയായിരുന്നു.
ബുധനാഴ്ച ട്രെയിനില്‍ കോഴിക്കോട്ടെത്തിയ യുവതിയെ അജ്‌നാസും കൂട്ടുപ്രതി ഫഹദും കൂടി ഫഹദിന്റെ കാറില്‍ കയറ്റി ഫ്‌ളാറ്റിലെത്തിക്കുകയും അജ്‌നാസ് യുവതിയെ ശാരീരികമായി പീഡിപ്പിക്കുകയായിരുന്നു. ശേഷം അടുത്ത റൂമില്‍ കാത്തിരിക്കുകയായിരുന്ന മൂന്നും നാലും പ്രതികളെ മുറിയിലേക്ക് വിളിച്ചു വരുത്തുകയും യുവതിയെ ബലമായി മദ്യവും ലഹരിവസ്തുക്കളും നല്‍കി വീണ്ടും ബലാല്‍സംഗം ചെയ്യുകയും ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയുമായിരുന്നുവെന്നാണ് കേസ്.
പ്രതികളുടെ ക്രൂര പീഡനത്തിനിരയായ യുവതിക്ക് ഗുരുതര പരിക്കേല്‍ക്കുകയും ശ്വാസതടസ്സം ഉണ്ടാവുകയും ബോധക്ഷയം സംഭവിക്കുകയും ചെയ്തപ്പോള്‍ പ്രതികള്‍ യുവതിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച ശേഷ കടന്നു കളഞതായി പോലീസ് പറഞ്ഞു. ആശുപത്രി അധികൃതര്‍ ഈ പീഡന വിവരം പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പോലീസ് അസിസ്റ്റന്റ്റ് കമ്മീഷണര്‍ കെ.സുദര്‍ശന്റ നേതൃത്ത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
പീഡനവിവരം പുറത്തായതിനെ തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് പ്രതികള്‍ ഒളിവില്‍ പോവുകയായിരുന്നു. തുടര്‍ന്ന് പ്രതികള്‍ക്കായി നടത്തിയ സമഗ്രമായ അന്വേഷണത്തില്‍ കക്കയം തലയാട് വനമേഖലയില്‍ ഒരു രഹസ്യകേന്ദ്രത്തില്‍ പ്രതികളുണ്ടെന്ന വിവരം അന്വേഷണസംഘത്തിന് ലഭിച്ചതോടെ അര്‍ധരാത്രിയോടെ കേന്ദ്രം വളയുകയായിരുന്നു. പോലീസിനെ ആക്രമിച്ച് ഉള്‍ക്കാട്ടിലേക്ക് ഓടി രക്ഷപെടാന്‍ ശ്രമിച്ച പ്രതികളെ പിറകെ ഓടി ബലപ്രയോഗത്തിലൂടെ സാഹസികമായാണ് കീഴടക്കിയത്.
48 മണിക്കൂറിനകം മുഴുവന്‍ പ്രതികളേയും പിടികൂടാന്‍ കഴിഞ്ഞത്കോഴിക്കോട് സിറ്റി പൊലീസിന് വന്‍നേട്ടമായി.
പ്രണയം നടിച്ച് വിളിച്ച് വരുത്തിയ യുവതിയെ കൂട്ട ബലാത്സംഘം ചെയ്തു.