റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്ന സൗജന്യ ഓണ കിറ്റിൽ നിന്നും ബിസ്ക്കറ്റും ചോക്ലേറ്റും പുറത്ത്. കുട്ടികളുടെ അഭ്യര്‍ഥന കണക്കിലെടുത്ത് കിറ്റിൽ മേല്‍ത്തരം ക്രീം ബിസ്‌കറ്റ് നല്‍കുമെന്ന് മന്ത്രി ജി.ആര്‍. അനില്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞിരുന്നെങ്കിലും 22 കോടിയുടെ സാമ്പത്തിക ബാധ്യത കണക്കിലെടുത്താണ് ക്രീം ബിസ്‌കറ്റ് ഒഴിവാക്കിയത്.
ആദ്യഘട്ടത്തില്‍ ആദ്യം 20 മിഠായികള്‍ അടങ്ങിയ ചോക്ലേറ്റ് പൊതി നല്‍കാനായിരുന്നു ആലോചിച്ചത്. ഒരു പൊതിക്ക് 20 രൂപയാകുമെന്ന് കണ്ടതോടെയാണ് പകരം ബിസ്‌കറ്റ് നല്‍കാന്‍ തീരുമാനിച്ചത്. ഇപ്പോഴാവട്ടെ കുട്ടികളെ നിരാശരാക്കി ഇവ രണ്ടും ഒഴിവാക്കി.
സഞ്ചി ഉള്‍പ്പെടെ 16 ഇനങ്ങള്‍ അടങ്ങിയ ഭക്ഷ്യക്കിറ്റ് വിതരണം ആഗസ്റ്റ് ഒന്നിന് ആരംഭിക്കും. ആദ്യദിവസങ്ങളില്‍ മഞ്ഞ, പിങ്ക് കാര്‍ഡുടമകള്‍ക്കും തുടര്‍ന്ന് നീല, വെള്ള കാര്‍ഡുകാര്‍ക്കും കിറ്റുകള്‍ വിതരണം ചെയ്യും.
ഓണക്കിറ്റ്
പഞ്ചസാര 1 കിലോ വെളിച്ചെണ്ണ 500 ഗ്രാം ചെറുപയര്‍ 500 ഗ്രാം തുവരപ്പരിപ്പ് 250 ഗ്രാം തേയില 100 ഗ്രാം മുളക്/ മുളക് പൊടി 100ഗ്രാം പൊടി ഉപ്പ് 1 കിലോഗ്രാം മഞ്ഞള്‍ 100ഗ്രാം സേമിയ 180ഗ്രാം/ പാലട 180 ഗ്രാം/ ഉണക്കലരി 500 ഗ്രാം കശുവണ്ടിപ്പരിപ്പ് 50ഗ്രാം ഏലയ്ക്ക 20 ഗ്രാം നെയ്യ് 50 മി.ലി ശര്‍ക്കരവരട്ടി/ ഉപ്പേരി 100 ഗ്രാം ആട്ട 1 കിലോ ശബരി ബാത്ത് സോപ്പ് 1.