Uncategorized
ഛര്‍ദിച്ച പെണ്‍കുട്ടിയെ കൊണ്ട് ബസ് കഴുകിപ്പിച്ച സംഭവം; കെഎസ്ആര്‍ടിസി ഡ്രൈവറെ ജോലിയില്‍ നിന്ന് നീക്കി
തിരുവനന്തപുരത്ത് ബസിനുള്ളില്‍ ഛര്‍ദിച്ച പെണ്‍കുട്ടിയെ തടഞ്ഞുവച്ച് ബസ് കഴുകിച്ച താത്കാലിക ജീവനക്കാരനായ കെഎസ്ആര്‍ടിസി ഡ്രൈവറെ ജോലിയില്‍ നിന്ന് നീക്കി.
നെയ്യാറ്റിന്‍കര ഡിപ്പോയിലെ ഡ്രൈവര്‍ എസ്.എന്‍.ഷിജിയെയാണ് പരാതിയെ തുടര്‍ന്ന് ജോലിയില്‍ നിന്ന് നീക്കിയത്. നെയ്യാറ്റിന്‍കരയില്‍നിന്ന് വെള്ളറടയിലേക്ക് സര്‍വീസ് നടത്തിയ ബസിലാണ് സഹോദരിയോടൊപ്പം യാത്ര ചെയ്തിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി ഛര്‍ദിച്ചത്.
നെയ്യാറ്റിന്‍കര ഡിപ്പോയിലെ ആര്‍എന്‍സി 105-ാം നമ്പര്‍ ചെമ്പൂര്‍ വെള്ളറട ബസിലായിരുന്നു സംഭവം. ബസില്‍ നിന്ന് ഇറങ്ങാന്‍ തുടങ്ങിയ പെണ്‍കുട്ടിയെ തടഞ്ഞുവെച്ച് ബസ് കഴുകിക്കുകയായിരുന്നു.
Comments