KOYILANDILOCAL NEWSVADAKARA
ജനകീയ സമിതി ധർണ്ണ നടത്തി
കൊയിലാണ്ടി: മൂടാടി ഹില്‍ബസാറിലെ മോവില്ലൂര്‍കുന്നില്‍ സ്ഥാപിക്കുന്ന മാലിന്യകേന്ദ്രത്തിനെതിരെ ജനകീയ സമിതി ധര്‍ണ്ണ നടത്തി. ഒട്ടനവധി പാരിസ്ഥിതിക കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നതും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുന്ന മാലിന്യകേന്ദ്രം തുടങ്ങാന്‍ അനുവദിക്കില്ലെന്ന് പങ്കെടുത്തവര്‍ പറഞ്ഞു. മദ്യനിരോധന സമിതി സംസ്ഥാന സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ശ്രീധരന്‍ രാജ്ഗൃഹ അദ്ധ്യക്ഷത വഹിച്ചു. കെ രാമചന്ദ്രന്‍, വാര്‍ഡ് മെംബര്‍മാരായ സി.കെ.രജനി, കെ.പ്രേമ, ബോധി ബാബു എന്‍.വി.നാരായണന്‍, കെ.ടി.ഗോവിന്ദന്‍ ,കെ .ടി.കെ.ഭാസ്‌കരന്‍ സംസാരിച്ചു.
Comments