ജനങ്ങളുടെ പ്രശ്നങ്ങൾ മുഖ്യധാരയിൽ കൊണ്ടുവരുന്നതിൽ പ്രാദേശിക മാധ്യമങ്ങളുടെ പങ്ക് വളരെ പ്രധാനം; സ്മൃതി പരുത്തിക്കാട്
കൊയിലാണ്ടി: കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്റെ പുതിയ ആസ്ഥാനം റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ മാധ്യമപ്രവര്‍ത്തക സ്മൃതി പരുത്തിക്കാട് ഉദ്ഘാടനം ചെയ്തു. ആന്ധ്രാ പ്രദേശില്‍ പ്രാദേശിക തലത്തില്‍ തുടങ്ങിയ സുമന്‍ ടി വി ഇന്ന് ദേശീയ തലത്തില്‍ തന്നെ ശ്രദ്ധ നേടുന്ന മാധ്യമ സ്ഥാപനമായി വളര്‍ന്നു കഴിഞ്ഞു. വാര്‍ത്തകള്‍ കേന്ദ്രീകൃതമാകുന്ന ഈ കാലത്ത് അടിസ്ഥാന തലത്തില്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മുഖ്യധാരയുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിൽ പ്രാദേശിക മാധ്യമങ്ങളുടെ പങ്ക് വളരെ വലുതാണെന്നും അവര്‍ പറഞ്ഞു.
കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ റെയിന്‍ബോ ബില്‍ഡിങ്ങിന് സമീപത്തെ വേദിയിലൊരുക്കിയ ചടങ്ങില്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോം മാനേജിങ് ഡയറക്ടര്‍ സജില്‍ കുമാര്‍ അധ്യക്ഷനായിരുന്നു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് മുഖ്യാതിഥിയായ ചടങ്ങില്‍ മുന്‍ എം എല്‍ എ, കെ ദാസന്‍, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ചെയര്‍മാന്‍ പി ബാബുരാജ്, നഗരസഭാ വൈസ് ചെയര്‍മാന്‍ കെ സത്യന്‍, നഗരസഭാ പ്രതിപക്ഷ നേതാവ് വി പി ഇബ്രാഹിം കുട്ടി, കൊയിലാണ്ടി സി ഐ, സുനില്‍കുമാര്‍, നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ കെ അജിത്ത്, സി പി എം കൊയിലാണ്ടി ഏരിയാ സെക്രട്ടറി ടി കെ ചന്ദ്രന്‍, കോണ്‍ഗ്രസ് നേതാവ് രാജേഷ് കീഴരിയൂര്‍, പ്രസ് ക്ലബ് സെക്രട്ടറി എ സജീവ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.