KOYILANDILOCAL NEWS
ജനങ്ങളെ രക്ഷിക്കൂ; രാജ്യത്തെ രക്ഷിക്കൂ.ദേശിയ പണിമുടക്ക്
അരിക്കുളം: ഇന്ത്യയിലെ കേന്ദ്രട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത, മാര്‍ച്ച് 28, 29-ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ അരിക്കുളം പഞ്ചായത്ത് സംയുക്ത ട്രേഡ് യൂണിയന്‍ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. ഐ എൻ ടി യു സി നേതാവ് ടി കെ നാരായണന്‍ ഉദ്ഘാടനം ചെയ്തു. ടി പി സുനില്‍ അധ്യക്ഷനായിരുന്നു.സിഐ ടി യു ഏരിയ ജോയിൻ്റ് സെക്രട്ടറി, സി അശ്വിനി ദേവ്, വി എം ഉണ്ണി, ശ്രീധരന്‍ കണ്ണമ്പത്ത്, വി പി ബാബു, റിയാസ് ഊട്ടേരി, സംസാരിച്ചു. എ എം കുഞ്ഞിക്കണാരന്‍ സ്വാഗതം പറഞ്ഞു. സംഘാടക സമിതി ഭാരവാഹികളായി ശ്രീധരന്‍ കണ്ണമ്പത്ത് (ചെയർമാൻ), പി കെ രാജേഷ്, ടി പി സുനില്‍ (വൈസ് ചെയർമാൻമാർ), എല്‍ ബി ലിബീഷ് ജനറൽ കൺവീനർ, സി യു സുനില്‍, റിയാസ് ഊട്ടേരി (ജോയിൻ്റ് കൺവീനർമാർ) എന്നിവരെ തിരഞ്ഞെടുത്തു. സി ഐ ടി യു, ഐ എൻ ടി യു സി, എച്ച് എം എസ് എന്നീ സംഘടനാ പ്രവർത്തകരാണ് കൺവെൻഷനിൽ പങ്കെടുത്തത്.
Comments