ജനവാസ മേഖലയില്‍ ഇറങ്ങുന്ന അക്രമകാരികളായ കാട്ടാനകളെ നിരീക്ഷിക്കാന്‍ ആര്‍ആര്‍ടി സംഘം ഡ്രോണ്‍ ഉപയോഗിച്ച് തുടങ്ങി
ജനവാസ മേഖലയില്‍ ഇറങ്ങുന്ന അക്രമകാരികളായ കാട്ടാനകളെ നിരീക്ഷിക്കാന്‍ ആര്‍ആര്‍ടി സംഘം ഡ്രോണ്‍ ഉപയോഗിച്ച് തുടങ്ങി. ശാന്തന്‍പാറ, ചിന്നക്കനാല്‍ മേഖലകളിലാണ് ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണം തുടങ്ങിയത്.
കാട്ടാനകളുടെ സഞ്ചാരപഥം ഉള്‍പ്പെടെ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് നടപടി. വനം വകുപ്പ് ചീഫ് വെറ്റിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയയും ഇന്ന് ഇടുക്കിയിലെത്തും. വയനാട്, ഇടുക്കി ആര്‍ആര്‍ടി സംഘങ്ങള്‍ സംയുക്തമായാണ് പരിശോധന. അക്രമകാരികളായ ആനകളെ കുറിച്ചുള്ള വിവരശേഖരണം ആണ് പുരോഗമിക്കുന്നത്. അരിക്കൊമ്പനെയാണ് പ്രധാനമായും നിരീക്ഷിക്കുക.
അഞ്ചുദിവസമായി വയനാട് ആര്‍ആര്‍ടി സംഘം നടത്തിയ വിവരശേഖരണത്തിന്റെ അടിസ്ഥാനത്തില്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം തുടര്‍ നടപടി സ്വീകരിക്കും.
അതേസമയം കട്ടാന ശല്യത്തില്‍ പരിഹാരം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നടത്തുന്ന നിരാഹാര സമരം ഒന്‍പതാം ദിവസവും തുടരുകയാണ്. അക്രമകാരികളായ ആനകള്‍ക്ക് റേഡിയോ കോളര്‍ ഘടിപ്പിക്കുക എന്നതാണ് വനംവകുപ്പിന്റെ പ്രാഥമിക ലക്ഷ്യം. അതിനുശേഷം മാത്രമായിരിക്കും മതികെട്ടാന്‍ ചോലയിലേക്ക് തുരത്തിനോ പിടിച്ചു മാറ്റണോ എന്ന് അടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുക.