CRIME
ജയിലുകളിലെ മൊബൈൽ ഫോൺ ഉപയോഗം ക്രൈംബ്രാഞ്ച് അന്വേഷിക്കും

സംസ്ഥാനത്തെ ജയിലുകളിലെ മൊബൈൽ ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ട
കേസുകൾ ക്രൈംബ്രാഞ്ചിന് വിട്ടു. ക്രൈംബ്രാഞ്ച് ഐ.ജി എസ് ശ്രീജിത്തിനാണ് അന്വേഷണ ചുമതല. 21 കേസുകളാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക.
തൃശൂർ വിയ്യൂരിലും കണ്ണൂർ സെൻട്രൽ ജയിലിലും നടത്തിയ മിന്നൽ പരിശോധനയിൽ സ്മാർട്ട് ഫോണുകൾ ഉൾപ്പെടെ പിടികൂടിയിരുന്നു. ലഹരി വസ്തുക്കളും പിടികൂടി. ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളിൽ നിന്ന് ഉൾപ്പെടെയാണ് ഫോണുകൾ പിടികൂടിയത്.
ഡിജിപി ഋഷിരാജ് സിംഗിന്റെ നേതൃത്വത്തിലായിരുന്നു കണ്ണൂർ സെൻട്രൽ ജയിലിൽ പരിശോധന നടന്നത്. ഫോണിനും സിം കാർഡിനും പുറമെ ചുറ്റിക, കത്രിക, കമ്പിപ്പാര തുടങ്ങിയ ആയുധങ്ങളും കഞ്ചാവും പിടിച്ചെടുത്തിരുന്നു. പിറ്റേന്നു നടത്തിയ പരിശോധനയിലും കഞ്ചാവും ഫോണും പിടിച്ചെടുത്തു. ഈ സെല്ലുകളിൽ ഉണ്ടായിരുന്ന പ്രതികളെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
Comments