ആളൊഴിഞ്ഞ വീട്ടിൽ മുൻവാതിൽ തകർത്ത് കവർച്ച; സ്വർണവും പണവും നഷ്ടപ്പെട്ടു

പന്തീരാങ്കാവ്: ആളൊഴിഞ്ഞ വീട്ടിൽ മുൻവാതിൽ തകർത്ത് കവർച്ച നടത്തി. മണക്കടവ് കുന്നംകുളങ്ങര – പുത്തൂർമഠം റോഡിൽ ചന്ദനാട്ട് മണിയുടെ വീട്ടിലായിരുന്നു മോഷണം നടന്നത്. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച മൂന്നര പവൻ സ്വർണവും ഏഴായിരത്തോളം രൂപയും മോഷ്ടിക്കപ്പെട്ടു. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം പുറത്തറിഞ്ഞത്.

സെക്യൂരിറ്റി ജീവനക്കാരനായ മണി ഞായറാഴ്ച രാവിലെ വീട്ടിൽ എത്തിയപ്പോഴാണ് വാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടെത്തിയത്. മുൻ വാതിൽ തുറന്നിട്ട നിലയിലായിരുന്നു. നാല് പഴ്സുകളിലായാണ് പണം സൂക്ഷിച്ചിരുന്നത്. ഇതേ അലമാരയിൽ മറ്റൊരു ഭാഗത്ത് സൂക്ഷിച്ച സ്വർണം നഷ്ടപ്പെട്ടിട്ടില്ല. 

റോഡിനോട് ചേർന്നാണ് ഇവരുടെ വീട്. സംഭവ സമയത്ത് വീട്ടിൽ ആളുകൾ ഉണ്ടായിരുന്നില്ല. ഭാര്യ ബന്ധുവീട്ടിലും ഊരാളുങ്കൽ ലേബർ കോൺട്രാക്ട് ജീവനക്കാരനായ മകൻ ജോലി സ്ഥലത്തുമായിരുന്നു.

പ​ന്തീ​രാ​ങ്കാ​വ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ധ​ന​ഞ്ജ​യ ദാ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സും ഡോ​ഗ് സ്ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. സ​മീ​പ​ത്തെ മ​റ്റൊ​രു വീ​ട്ടി​ൽ​നി​ന്ന് ര​ണ്ടാ​ഴ്ച മു​മ്പ് മൂ​ന്ന് പ​വ​ൻ ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. ഇ​തി​ലെ പ്ര​തി​യെ​യും പി​ടി​കൂ​ടാനായില്ല.

Comments

COMMENTS

error: Content is protected !!