DISTRICT NEWS

ജലഗുണനിലവാര പരിശോധനാ പരിശീലന പരിപാടി സംഘടിപ്പിച്ചു

മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തും ജലജീവന്‍ മിഷനും സംയുക്തമായി മേപ്പയ്യൂരില്‍ ജലഗുണനിലവാര പരിശോധനാ പരിശീലനം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജന്‍ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ വി. സുനില്‍ അധ്യക്ഷത വഹിച്ചു. ക്വാളിറ്റി കണ്‍ട്രോള്‍ ജില്ലാ ലാബോട്ടറിലെ ക്വാളിറ്റി മാനേജര്‍ എം.ജി. വിനോദ് കുമാര്‍ ക്ലാസ് നയിച്ചു.പരിപാടിയിൽ വൈസ് പ്രസിഡന്റ് എന്‍.പി. ശോഭ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശ്രീനിലയം വിജയന്‍, റാബിയ എടത്തിക്കണ്ടി, പഞ്ചായത്ത് സെക്രട്ടറി എസ്. മനു, ജലജീവന്‍ മിഷന്‍ ഐ.എസ്.എ കോ- ഓര്‍ഡിനേറ്റര്‍ ടി.പി. രാധാകൃഷണന്‍, എച്ച്.ഐ വി.പി. സതീശന്‍, വി.ഇ.ഒ രതീഷ് എന്നിവര്‍ സംസാരിച്ചു.ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, വികസന സമതി കണ്‍വീനര്‍മാര്‍, കുടുംബശ്രീ അംഗങ്ങള്‍, ആശാ വര്‍ക്കര്‍മാർ, ഹരിതകര്‍മ സേന, തൊഴിലുറപ്പു മാറ്റുമാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കടുത്തു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button