KERALAUncategorized
വയനാട് മീനങ്ങാടിയിൽ പുഴയിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി
വയനാട് മീനങ്ങാടിയിൽ പുഴയിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. മുരണി കുണ്ടുവയലിലെ കീഴാനിക്കൽ സുരേന്ദ്രന്റെ മൃതദേഹമാണ് പുഴയിൽ നിന്ന് കണ്ടെടുത്തത്.പുല്ലരിയാൻ പോയ കർഷകനെ മുതല പിടിച്ച് പുഴയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയതായി സംശയമുയർന്നിരുന്നു.
ചെക്ക് ഡാമിന് സമീപത്തു നിന്നും തുർക്കി ജീവൻ രക്ഷാസമിതി പ്രവർത്തകരാണ് മൃതദേഹം കണ്ടെത്തിയത്.
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ കുണ്ടുവയലിലാണ് സംഭവം നടന്നത്. വീടിന് പിന്‍വശത്തായി കുറച്ച് മാറിയാണ് സുരേന്ദ്രന്‍ പുല്ലരിയാന്‍ പോയത്. ഏറെ സമയമായിട്ടും കാണാതായതോടെ ഭാര്യ അന്വേഷിച്ചെത്തുകയായിരുന്നു. പുല്ലരിഞ്ഞുവെച്ചതിന് സമീപം വലിച്ചിഴച്ച പാടുകള്‍ കണ്ടതോടെ ഭാര്യ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. സുരേന്ദ്രന്റെ ഷൂസും തോര്‍ത്തും പുഴയ്ക്കരികിലുണ്ടായിരുന്നു.
Comments