KOYILANDILOCAL NEWS
ജല ദിനം ആചരിച്ചു
മേപ്പയ്യൂർ : മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് ജലജീവൻ മിഷൻ, ലൈബ്രറി കൗൺസിൽ എന്നിവയുടെ സഹകരണത്തോടെ മേപ്പയൂരിൽ ജലദിന പരിപാടികൾ സംഘടിപ്പിച്ചു. ജലദിന സന്ദേശം, പ്രതിജ്ഞ, സമ്മേളനം എന്നിവയാണ് സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജൻ പരിപാടി ഉദ്ഘാടനം ചെയ്തു.സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ
ഭാസ്ക്കരൻ കൊഴുക്കല്ലൂർ അദ്ധ്യക്ഷനായിരുന്നു. ടൗൺ വാർഡ് മെമ്പർ ഇ.കെ.റാബിയ പ്രതിജ്ഞ ചൊല്ലി. സോഷ്യോ ഇക്കോണമിക്ക് യൂനിറ്റ് ഫൗണ്ടേഷൻ പ്രതിനിധി ടി പി രാധാകൃഷ്ണൻ ഗ്രന്ഥശാല നേതൃസമിതി ചെയർമാൻ എ യം കുഞ്ഞിരാമൻ, സെക്രട്ടറി പി കെ ഷിംജിത്ത്, സി ഡി എസ് ചെയർപേഴ്‌സൺ ശ്രീജയ മെമ്പർമാരായ ദീപ കേളോത്ത്, വി പി ബിജു, മിനി അശോകൻ, സറീന ഒളോറ, ശ്രീജ വടക്കെ പറമ്പിൽ എന്നിവർ സംസാരിച്ചു.
Comments