LOCAL NEWS
ജവാൻ ബൈജുവിനെ മേലൂർ ഗ്രാമം അനുസ്മരിച്ചു
ഉൾഫാ തീവ്രവാദികൾ നടത്തിയ ബോംബ് സ്പോടനത്തിൽ വീരമൃത്യു വരിച്ച മേലൂരിലെ ചേത്തനാരി ബൈജുവിനെ മേലൂർ ഗ്രാമം അനുസ്മരിച്ചു. കാലത്ത് ബൈജുവിന്റെ വീട്ടിലെ സ്മൃതി മണ്ഡപത്തിൽ നടന്ന ചടങ്ങിൽ കോഴിക്കോട് R .P . F ലെ ശ്രീ ഷിനോജ് കുമാർ (എസ്.ഐ ), കെ.സി.രൻജിത്ത് (എ.എസ്.ഐ), ദേവദാസ് (കോൺസ്റ്റബിൾ), സിറാജ് മേനോൻ (ഹെഡ് കോൺസ്റ്റബിൾ) , ചെങ്ങോട്ട്ക്കാവ് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷീബ മലയിൽ , വൈസ് പ്രസിഡന്റ് പി. വേണു മാസ്റ്റർ , മെമ്പർമാരായ ഗീത കരോൽ , കെ.രമേശൻ എന്നിവരും എൻ. മുരളീധരൻ , കൂമുള്ളി കരുണാകരൻ , വിമുക്ത ഭടന്മാരായ രാജൻ മാക്കണ്ടാരി, സത്യനാഥ് , രാജേഷ്, പ്രതീഷ് എന്നിവരും റിട്ടയർഡ് ഹെഡ്മാസ്റ്റർ ദിവാകരൻ , മേലൂർ സ്കൂൾ അധ്യാപകനായ അശോകൻ ,അരുൺ ,ജെ.സി.ഐ കൊയിലാണ്ടി പ്രസിഡന്റ് ഗോകുൽ , ബാങ്ക് പ്രസിഡന്റ് ശ്രീസുതൻ എന്നിവരും നാട്ടുകാരും പുഷ്പ്പാർച്ചനയിൽ പങ്കെടുത്തു
Comments