CALICUTDISTRICT NEWS
ജില്ലയില്‍ ഭരണഘടനാ ദിനമാചരിച്ചു
ഭരണഘടന നിലവില്‍ വന്നതിന്റെ 70-ാം വാര്‍ഷികം ജില്ലയില്‍ സമുചിതമായി ആചരിച്ചു. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ദിനാചരണത്തില്‍ ജില്ലാ കലക്ടര്‍ എസ് സാംബശിവ റാവു ആമുഖം വായിച്ചു. വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ജീവനക്കാരും പങ്കെടുത്തു. ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്ന നവംബര്‍ 26 ആണ് ഭരണഘടനാ ദിനമായി ആചരിച്ചു വരുന്നത്. ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്കൂളുകള്‍, ജുവനൈല്‍ ഹോം, വൃദ്ധ സദനങ്ങള്‍, യുവജനക്ഷേമ കേന്ദ്രങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും ദിനാചരണം നടത്തി.
കോഴിക്കോട് ജില്ലാ പഞ്ചായത്തില്‍ നടന്ന ദിനാചരണത്തില്‍ സീനിയര്‍ സൂപ്രണ്ട് വി. ശ്രീകുമാര്‍ ഭരണഘടനയുടെ ആമുഖം വായിച്ചു. പന്തലായനി ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസില്‍ ബി.ഡി.ഒ മനോജ് കുമാര്‍ എ.പിയുടെ നേതൃത്വത്തില്‍ ഭരണഘടനാ ആമുഖം വായിച്ചു. കാരപ്പറമ്പ് ഗവ ഹയര്‍സെക്കന്ററി സ്കൂളിലും നടക്കാവ് ഗവ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളിലും ദിനമാചരിച്ചു.
ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തില്‍ ഭരണഘടനാ ആമുഖം ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍ മുഹമ്മദ് മുഹ്സിനും വെള്ളിമാട്കുന്ന് ജുവനൈല്‍ ഹോമിലും വൃദ്ധസദനത്തിലും വൃദ്ധസദനം സൂപ്രണ്ട് കെ. പ്രകാശന്റെ നേതൃത്വത്തിലും ദിനാചരണം നടത്തി. മേലടി ബ്ലോക്കില്‍ ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസര്‍ സരുണിന്റെ നേതൃത്വത്തില്‍ ദിനാചരണം നടത്തി.
Comments