KOYILANDILOCAL NEWS
ജില്ലാതല ചിത്രരചനാ മത്സരം
കൊയിലാണ്ടി: മേലൂര്‍ കെ.എം.എസ്.ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ആര്‍ട്ടിസ്റ്റ് നാരായണന്‍ നായര്‍ മെമ്മോറിയല്‍ ജില്ലാതല ചിത്രരചനാ മല്‍സരം ജനു.18 ന്. കോതമംഗലം ഗവ.എല്‍.പി.സ്‌കൂളില്‍ വെച്ച് നടത്തുന്നു.പ്രശസ്ത ചിത്രകാരന്‍ പോള്‍ കല്ലാനോട് മത്സരം ഉദ്ഘാടനം ചെയ്യും. എല്‍.കെ.ജി, യു.കെ.ജി, അംഗന്‍വാടി ,എല്‍. പി യു.പി വിഭാഗം, എച്ച്.എസ്, എച്ച്.എസ്.എസ്, എന്നീ വിഭാഗങ്ങളിലാണ് മത്സരം, , വരയ്ക്കാനുള്ള പേപ്പര്‍ സംഘാടകര്‍ നല്‍കും. എല്ലാ വിഭാഗത്തിലും ട്രോഫികള്‍ സമ്മാനം നല്‍കും. എണ്ണചായമുള്‍പ്പെടെ ഏതു കളറും ഉപയോഗിക്കാം. എല്‍.കെ.ജി, യു.കെ.ജി, അംഗന്‍വാടി, ഒന്ന്, രണ്ട്, ക്ലാസുകള്‍ക്ക് ക്രയോണ്‍ ഉപയോഗിക്കാം. പങ്കെടുക്കുന്നവര്‍ കാലത്ത് 9 മണിക്ക് കോതമംഗലം സ്‌ക്കൂളില്‍ എത്തിച്ചേരുക.
Comments