KOYILANDILOCAL NEWS
ജില്ലാതല ബാല ചിത്രരചനാ മത്സരം സംഘടിപ്പിച്ചു
മേലൂര്‍ കെ.എം.എസ്.ലൈബ്രറി സൗവര്‍ണ്ണത്തിന്റെ ഭാഗമായി ജില്ലാതല ബാല ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. ആര്‍ട്ടിസ്റ്റ് നാരായണന്‍ നായര്‍ സ്മാരക ട്രോഫി ക്കും, ഗോള്‍ഡ് മെഡലിനും വേണ്ടിയുള്ള 13-മത് മത്സരം ആര്‍ട്ടിസ്റ്റ് പോള്‍ കല്ലാനോട് ഉദ്ഘാടനം ചെയ്തു.
പി.വിശ്വന്‍ (ex.MLA ) കെ.ഗീതാനന്ദന്‍ (വിദ്യാഭാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ – ചെങ്ങോട്ടുകാവ്) ടി.കെ.ഇന്ദിര (എച്ച്.എം. കോതമംഗലം LP ) ജയ.കെ.എം.( കൗണ്‍സിലര്‍) ഡോ.ലാല്‍രഞ്ജിത്ത്, ആര്‍ട്ടിസ്റ്റ് സായിപ്രസാദ്, അനില്‍ (പി.ടി.എ.പ്രസിഡന്റ്) എന്നിവര്‍ സംസാരിച്ചു.പി.വേണു സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഗോകുല്‍ദാസ് അദ്ധ്യക്ഷനായി. കെ.കെ.ദിലേഷ് നന്ദി രേഖപ്പെടുത്തി. ചിത്രരചനാ മത്സരത്തോടൊപ്പം ഡോ: ലാല്‍ രഞ്ജിത്തിന്റെ നാട്ടു ഗാലറി ചിത്രപ്രദര്‍ശനം നടന്നു.
Comments