KOYILANDILOCAL NEWS
ജില്ലാ തല ഐ ടി ഇ വോളിബോൾ; ടീം മേപ്പയ്യൂർ സലഫി ടി ടി ഐ റണ്ണേഴ്സ് അപ്പ് ചാമ്പ്യന്മാർ
മേപ്പയ്യൂർ: ഡി എച്ച് ഐ ടി ഇ വാണിമേലിൽ വെച്ച് നടന്ന കോഴിക്കോട് ജില്ലാ തല ഐ ടി ഇ വോളിബോൾ ടൂർണ്ണമെന്റിൽ ടീം മേപ്പയ്യൂർ സലഫി ടി ടി ഐ റണ്ണേഴ്സ് അപ്പ് ചാമ്പ്യന്മാരായി. എം കെ ഫസലുറഹ്മാൻ, അബ്ദുൾ ജലാൽ, പി എസ് അനുമോദ്, മുഹമ്മദ് റാഫി, മുഹമ്മദ് സുഹൈൽ, ആകാശ്, ഗൗതം ഹാഷ്മി, അഭിനവ്, നവീൻ എന്നിവരടങ്ങുന്ന ടീം ആണ് മേപ്പയ്യൂർ സലഫി ടി ടി ഐക്ക് വേണ്ടി റണ്ണേഴ്സ് അപ്പ് ട്രോഫി കരസ്ഥമാക്കിയത്.
പി എസ് അനുമോദിനെ മികച്ച ഓൾ റൗണ്ടറായും, അബ്ദുൾ ജലാലിനെ മികച്ച ലിബറോ ആയും തെരഞ്ഞെടുത്തു. കോളജ് കായികാധ്യാപകൻ സഫാദ് ആണ് ടീമിനെ പരിശീലിപ്പിച്ചത്.
Comments