Uncategorized
ജില്ലാ ശാസ്ത്രമേള ലോഗോ പ്രകാശനം ചെയ്തു
കൊയിലാണ്ടി ഒക്ടോബർ 30, 31 തിയ്യതികളിൽ കൊയിലാണ്ടി വച്ചു നടക്കുന്ന ജില്ലാ ശാസ്ത്രമേളയുടെ ലോഗോ കാനത്തിൽ ജമീല എം എൽ എ പ്രകാശനം ചെയ്തു.ഹയർ സെക്കൻ്ററി പ്രിൻസിപ്പാൾ പ്രദീപ് കുമാർ ഏറ്റു വാങ്ങി.ഗവ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ നടന്ന പരിപാടിയിൽ നഗര സഭാ ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ കെ ഷിജു അധ്യക്ഷനായി.
പാലോറ ഹയർ സെക്കൻ്ററി സ്കൂൾ ചിത്രകലാധ്യാപകൻ പി സതീഷ് കുമാറാണ് ലോഗോ തയ്യാറാക്കിയത്. നഗരസഭാ കൗൺസിലർ വി രമേശൻ, പ്രസ് ക്ലബ്ബ് സെക്രട്ടറി എ സജീവ് കുമാർ, വി എച്ച് എസ് സി പ്രിൻസിപ്പാൾ ബിജേഷ് ഉപ്പാലക്കൽ, പിടിഎ പ്രസിഡൻ്റ് സുചീന്ദ്രൻ, ടി വി സാജിദ എന്നിവർ സംസാരിച്ചു. പ്രചാരണ കമ്മറ്റി കൺവീനർ കെ കെ ഷുക്കൂർ സ്വാഗതം പറഞ്ഞു.
Comments