CALICUTDISTRICT NEWSKOYILANDI
ജില്ലാ ശാസ്‌ത്രോത്സവത്തിൽ മുക്കം ഉപജില്ല ജേതാക്കൾ
ജില്ലാ ശാസ്ത്രോത്സവത്തിൽ 1024 പോയിന്റ് നേടി മുക്കം ഉപജില്ല ഓവറോൾ ചാമ്പ്യന്മാരായി. സിറ്റി ഉപജില്ലയും (977) പേരാമ്പ്ര ഉപജില്ലയും (897) രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. 430 പോയിന്റ് കരസ്ഥമാക്കിയ മേമുണ്ട ഹയർ സെക്കൻഡറിയാണ് മികച്ച സ്കൂൾ. മടവൂർ ചക്കാലക്കൽ ഹയർസെക്കൻഡറി സ്കൂളിനാണ് (347) രണ്ടാം സ്ഥാനം. ശാസ്ത്രമേളയിൽ 104 പോയിന്റ് നേടി വടകര ഉപജില്ല ജേതാക്കളായി. പേരാമ്പ്ര ഉപജില്ലക്കാണ് (102) രണ്ടാം സ്ഥാനം. ഗണിത ശാസ്ത്രമേളയിൽ കൊടുവള്ളി ഉപജില്ല (210) ജേതാക്കളായി. തോടന്നൂർ ഉപജില്ല (204) രണ്ടാമതെത്തി. സാമൂഹ്യ ശാസ്ത്രമേളയിൽ പേരാമ്പ്ര ഉപജില്ല (128) ജേതാക്കളായി. വടകര ഉപജില്ലക്കാണ് (118) രണ്ടാം സ്ഥാനം.പ്രവൃത്തി പരിചയമേളയിൽ മുക്കം ഉപജില്ല (581) ജേതാക്കളായി. സിറ്റി ഉപജില്ലക്കാണ് (569) രണ്ടാം സ്ഥാനം.
ഐടി മേളയിൽ മുക്കം ഉപജില്ല (96) ജേതാക്കളായി. കൊടുവള്ളി ഉപജില്ല (77) രണ്ടാമതെത്തി. നന്മണ്ട ഹയർ സെക്കൻഡറി സ്കൂൾ, കോക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, സരസ്വതിവിദ്യാമന്ദിർ, നന്മണ്ട എയുപി സ്കൂൾ എന്നിവിടങ്ങളിൽ നടന്ന മത്സരത്തിൽ 157 ഇനങ്ങളിലായി 5700 വിദ്യാർഥികൾ പങ്കെടുത്തു. ശാസ്ത്രോത്സവം സമാപിച്ചെങ്കിലും വൊക്കേഷണൽ എക്സ്പോ ശനിയും തുടരും.

സമാപന സമ്മേളനം ജില്ലാ പഞ്ചായത്തംഗം ഐ പി രാജേഷ് ഉദ്ഘാടനംചെയ്തു. ജില്ലാ പഞ്ചായത്തംഗം നാസർ എസ്‌റ്റേറ്റ് മുക്ക് സമ്മാനങ്ങൾ വിതരണംചെയ്തു. നന്മണ്ട പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണവേണി മാണിക്കോത്ത് അധ്യക്ഷയായി. ഡിഡിഇ സി മനോജ് കുമാർ മുഖ്യാതിഥിയായി. ഡിഇഒ മനോഹരൻ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ ടി ദേവാനന്ദൻ നന്ദിയും പറഞ്ഞു.
Comments