MAIN HEADLINES
ജില്ല നിശ്‌ചലമാകും
കോഴിക്കോട്:കേന്ദ്രസർക്കാർ തുടരുന്ന ജനവിരുദ്ധ നയങ്ങൾക്കെതിരെ എട്ടിന് നടക്കുന്ന പണിമുടക്കിൽ ജില്ല നിശ്‌ചലമാകും. വിവിധ മേഖലയിൽ തൊഴിലെടുക്കുന്ന അഞ്ച് ലക്ഷം തൊഴിലാളികളാണ് ജില്ലയിൽ പണിമുടക്കുക. ചുമട്ടുതൊഴിലാളികൾ, മോട്ടോർ തൊഴിലാളികൾ, തോട്ടം തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ, കർഷകതൊഴിലാളികൾ, ലോട്ടറി കച്ചവടക്കാർ തുടങ്ങി മുഴുവൻ മേഖലയും അണിചേരുന്നതോടെ ജില്ലയിലും പ്രതിഷേധം പൂർണമാകും.
വിവിധ മേഖലകളിലെ തൊഴിലാളികൾക്കൊപ്പം കേന്ദ്ര–-സംസ്ഥാന ജീവനക്കാരും അധ്യാപകരും പണിമുടക്കിൽ അണിചേരും. ജില്ലയിലെ നാല് ലക്ഷം ജീവനക്കാരും അധ്യാപകരുമാണ് പണിമുടക്കുക. ആകെയുള്ള ജീവനക്കാരിൽ 90 ശതമാനവും കേന്ദ്രസർക്കാർ നിലപാടുകൾക്കെതിരായ പ്രതിഷേധത്തിൽ അണിചേരും.
പ്രചാരണം ഊർജിതം
പണിമുടക്ക് വിജയിപ്പിക്കാൻ വിപുലമായ ഒരുക്കങ്ങളാണ് ജില്ലയിൽ നടക്കുന്നത്. മണ്ഡലം കമ്മിറ്റികൾ രൂപീകരിച്ചാണ് തൊഴിലാളികൾ പണിമുടക്കിന് മുന്നോടിയായുള്ള പ്രവർത്തനങ്ങൾ നടത്തുന്നത്. ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിലും ആദ്യഘട്ട പ്രചാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി. മേഖലാ, പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ ചെറു യോഗങ്ങളും സംഘടിപ്പിച്ചു. സംയുക്ത ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തിൽ നടത്തിയ സംസ്ഥാന ജാഥയ്‌ക്ക് പുറമെ പഞ്ചായത്തുതല ജാഥകളും സംഘടിപ്പിക്കുന്നുണ്ട്.
25 കേന്ദ്രങ്ങളിൽ പ്രകടനവും യോഗവും
പണിമുടക്കിന് മുന്നോടിയായി വരും ദിവസങ്ങളിൽ കുടുംബയോഗങ്ങൾ, പദയാത്രകൾ തുടങ്ങിയവയും നടക്കും. ഏഴിന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ വിളംബര ജാഥകളും സംഘടിപ്പിക്കും. പണിമുടക്ക് ദിനത്തിൽ രാവിലെ 25 കേന്ദ്രങ്ങളിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിക്കും.
വിജയിപ്പിക്കാൻ അധ്യാപകരും ജീവനക്കാരും
അധ്യാപകരുടെയും ജീവനക്കാരുടെയും നേതൃത്വത്തിലും പണിമുടക്ക് പ്രചാരണങ്ങൾ ഊർജിതമാണ്. ചുമരെഴുത്തുകൾ, ബാനർ, ബോർഡ്, പോസ്റ്റർ, നോട്ടീസ് പ്രചാരണങ്ങൾ ഇതിനകം പൂർത്തിയാക്കി. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 103 സായാഹ്ന ധർണകളും സംഘടിപ്പിച്ചു. ഏഴിന് വൈകിട്ട് പണിമുടക്കിന് മുന്നോടിയായി എല്ലാ ഓഫീസുകളിലും വിശദീകരണ യോഗങ്ങൾ ചേരും. വൈകിട്ട് പന്തം കൊളുത്തി പ്രകടനവും സംഘടിപ്പിക്കും. പണിമുടക്ക് ദിനത്തിൽ രാവിലെ തൊഴിലാളികൾ നടത്തുന്ന പ്രകടനത്തിനൊപ്പം ജീവനക്കാരും അധ്യാപകരും
Comments