KOYILANDIMAIN HEADLINES
ജി.വി.എച്ച്.എസ്.എസ്.കെട്ടിടങ്ങൾ ഉൽഘാടനം ചെയ്തു
കൊയിലാണ്ടി: ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥും, തൊഴില്‍ എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണനും ചേര്‍ന്ന് ഉല്‍ഘാടനം ചെയ്തു. കിഫ് ബി പദ്ധതിയില്‍ നിന്നുംഅനുവദിച്ച അഞ്ച് കോടി രൂപയും. കെ.ദാസന്‍ എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 1.38 കോടി രൂപയും വിനിയോഗിച്ചാണ് കെട്ടിടങ്ങള്‍ നിര്‍മ്മിച്ചത്. അഞ്ച് കോടി രൂപ ചിലവഴിച്ച് പൂര്‍ത്തിയാക്കിയ സംസ്ഥാനത്തെ അഞ്ചാമത്തെ സ്‌കൂളാണ് കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്. കെ.ദാസന്‍ എം.എല്‍.എ.അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ കെ.സത്യന്‍ മുഖ്യാതിഥിയായിരുന്നു.
Comments