ജീവതാളം പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനവും സംഘാടക സമിതി രൂപീകരണവും ഉദ്ഘാടനം ചെയ്തു
പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജീവതാളം പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനവും സംഘാടക സമിതി രൂപീകരണവും പൂക്കാട് എഫ് എഫ് ഹാളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വകുപ്പ് , തദ്ദേശ സ്വയംഭരണ വകുപ്പ്, ജില്ലാ ഭരണകൂടങ്ങൾ, ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജീവിതശൈലി രോഗ പ്രതിരോധവും രോഗ നിർണ്ണയവും നിയന്ത്രണവും ലക്ഷ്യം വെച്ച് രൂപ കൽപ്പന ചെയ്ത സമഗ്ര സാമൂഹികാധിഷ്ഠിത ജീവിത ശൈലി രോഗ പ്രതിരോധ നിയന്ത്രണ പദ്ധതിയാണ് ജീവതാളം.
ചടങ്ങിൽ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അധ്യക്ഷയായി. മെഡിക്കൽ ഓഫീസർ പി ടി അനി കർമ്മ പദ്ധതി അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിന്ദു മഠത്തിൽ, ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ഷിബശ്രീധരൻ, അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ രാമചന്ദ്രൻ കൊയിലാണ്ടി എ ഇ ഒ സുധ, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൻ അതുല്യ ബൈജു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം പി മൊയ്തീൻകോയ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കെ ടി എം കോയ സ്വാഗതവും ജോയ് തോമസ് നന്ദിയും പ്രകടിപ്പിച്ചു.