LOCAL NEWS

ജീവാതാളം മെഗാ മെഡിക്കൽ ക്യാമ്പും എക്സിബിഷനും, സംഘാടക സമിതി രൂപീകരിച്ചു


കൊയിലാണ്ടി: നഗരസഭയുടെ നേതൃത്വത്തിൽ ഗവ: താലൂക്ക് ആശുപത്രി സംഘടിപ്പിക്കുന്ന ജീവതാളം-സുകൃതം ജീവിതം മെഗാ മെഡിക്കൽ ക്യാമ്പും എക്സിബിഷനും സംഘാടക സമിതി രൂപീകരിച്ചു. ജനു: 26, 27, 28 തിയ്യതികളിലായി ടൗൺ ഹാളിൽ നടക്കുന്ന പരിപാടിയുടെ സംഘാടക സമിതി രൂപീകരണം നഗരസഭ ഉപാധ്യക്ഷൻ കെ.സത്യൻ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ സി.പ്ര ജില അധ്യക്ഷത വഹിച്ചു. ഡോ: സന്ധ്യാ കുറുപ്പ് പദ്ധതി പ്രവർത്തനങ്ങൾ വിശദീകരിച്ചു.

നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ ഇ.കെ.അജിത്, കെ.എ. ഇന്ദിര, പി.കെ.നിജില, കൗൺസിലർമാരായ വി.പി.ഇബ്രാഹിംകുട്ടി, വത്സരാജ് കേളോത്ത്, എ.അസീസ്, സിന്ധു സുരേഷ്, ആശുപത്രി സൂപ്രണ്ട്‌ ഡോ: വി.വിനോദ്, എച്ച്.ഐ.മാരായ കെ.രാജേഷ്, കെ.ബിന്ദു കല, നഗരസഭ സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ.റിഷാദ്, ആശുപത്രി പി.ആർ.ഒ ജയ പ്രവീൺ, സി.ഡി.എസ് അധ്യക്ഷരായ എം.പി. ഇന്ദുലേഖ, എം.പി.വിപിന എന്നിവർ സംസാരിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button