MAIN HEADLINES

ജോലി കിട്ടിയതും മുങ്ങി. 28 ഡോക്ടർമാരെ പിരിച്ചു വിട്ടു

സര്‍വീസില്‍ നിന്നും വര്‍ഷങ്ങളായി വിട്ടു നില്‍ക്കുന്ന മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 28 ഡോക്‌ടര്‍മാരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. പലതവണ അവസരം നല്‍കിയിട്ടും സര്‍വീസില്‍ പ്രവേശിക്കുന്നതിന് അവര്‍ താത്പര്യം പ്രകടിപ്പിച്ചില്ല. തുടര്‍ന്നാണ് സര്‍ക്കാര്‍ കര്‍ശന നടപടിക്ക് മുതിർന്നത്.

ഇത്തരത്തിൽ അനധികൃതമായി സർവ്വീസിൽ തുടരുന്നവർ സമൂഹത്തിന് വലിയ നഷ്ടമാണ് ഇത്രയും കാലമായി സൃഷ്ടിച്ചു കൊണ്ടിരുന്നത്. ഇവരുടെ സേവനം ലഭിക്കയുമില്ല. മറ്റുള്ളവരുടെ അവസരം നഷ്ടമാവുകയും ചെയ്യും. പലരും ഉന്നത വരുമാനം തേടി പോയവരാണ്. എന്നിട്ടും നിയമത്തിൻ്റെ പഴുത് ഉപയോഗിച്ച് സർവ്വീസ് റോളിൽ തുടരുകയാണ് ചെയ്യുന്നത്.

അനധികൃതമായി സര്‍വീസില്‍ നിന്നും വിട്ടുനില്‍ക്കുന്നവര്‍ എത്രയും വേഗം സര്‍വീസില്‍ പ്രവേശിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭ്യര്‍ത്ഥിച്ചു. സംസ്ഥാനം കോവിഡ് മഹാമാരിയ്‌ക്കെതിരായ തുടര്‍ച്ചയായ പോരാട്ടത്തിലാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ ഏറ്റവും അത്യാവശ്യമായ സമയം കൂടിയാണിത്. ഈ സാഹചര്യത്തില്‍ വിട്ടു നില്‍ക്കുന്ന എല്ലാ ആരോഗ്യ പ്രവര്‍ത്തകരും ഉടന്‍ തന്നെ സര്‍വീസില്‍ പ്രവേശിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button