KOYILANDILOCAL NEWS
ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കീഴരിയൂർ പഞ്ചായത്തിൽ തൈ നടൽ ചടങ്ങ് നടന്നു
കേരളാ സർക്കാറിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കീഴരിയൂർ പഞ്ചായത്തിൽ കർഷക അവാർഡ് ജേതാവും പോലീസുകാരനുമായ ഒ കെ സുരേഷിൻ്റെ നേതൃത്വത്തിൽ നടത്തുന്ന 50 സെൻറ് പച്ചക്കറി കൃഷിയുടെ തൈ നടൽ ചടങ്ങ് നടന്നു . കീഴരിയൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ കെ നിർമ്മല ഉദ്ഘാടനം നിർവ്വഹിച്ചു. കൃഷി ഓഫീസർ മൊയ്തീൻഷാ, വാർഡ് മെമ്പർമാരായ കെ സി രാജൻ, അമൽസരാഗ, തൊഴിലുറപ്പ് തൊഴിലാളികൾ ശോഭ എൻ ടി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
Comments