LOCAL NEWS
“ഞങ്ങളും കൃഷിയിലേക്ക്”: പദ്ധതിക്ക് തുടക്കം കുറിച്ച് കുറ്റ്യാടി ഗ്രാമപഞ്ചായത്ത്
പച്ചക്കറിക്കൃഷിയിൽ സ്വയംപര്യാപ്തത കൈവരിക്കുക, സുരക്ഷിത ഭക്ഷണം ഉറപ്പാക്കുക എന്നീ ലക്ഷ്യത്തോടു കൂടി കൃഷിവകുപ്പ് നടപ്പാക്കുന്ന “ഞങ്ങളും കൃഷിയിലേക്ക്” പദ്ധതിക്ക് കുറ്റ്യാടി പഞ്ചായത്തിൽ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. നഫീസ അധ്യക്ഷത വഹിച്ചു. അസി. കൃഷി ഡയറക്ടർ പദ്ധതി വിശദീകരിച്ചു.പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ മികച്ച കർഷകരെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രി, പഞ്ചായത്ത് അംഗങ്ങളായ ലീബ സുനിൽ, കെ.പി. രവീന്ദ്രൻ, ടി.കെ. മോഹൻദാസ്, രജിത രാജേഷ്, എ.സി. മജീദ്, കൃഷി ഓഫീസർ അനുസ്മിത എന്നിവർ പങ്കെടുത്തു.
Comments