KOYILANDILOCAL NEWS
ഞാണംപൊയിൽ ഗോപാലൻകുട്ടി ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഞാണംപൊയിൽ ഗോപാലൻകുട്ടി ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് സന്തോഷ് എൻ, ഫിസിക്സിൽ ഡോക്ടറേറ്റ് നേടിയ സോണിയ എൻ, വിദൂര വിദ്യാഭ്യാസം വഴി ബിരുദം നേടിയ തുടർ സാക്ഷരത പഠിതാവ് പത്മിനി നിടൂളി, സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടിയ ആർദ്ര എസ്, എസ്എസ്എൽസി – പ്ലസ് ടു ഫുൾ എ പ്ലസ് ജേതാക്കൾ, എൽ എസ് എസ് , യു എസ് എസ് ജേതാക്കൾ തുടങ്ങിയവരെയാണ് അനുമോദിച്ചത്.
അനുമോദന സദസ്സ് ബഹു എംഎൽഎ ശ്രീമതി കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീമതി കെ തങ്കം അധ്യക്ഷയായിരുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ പി വേണു മാസ്റ്റർ ഉപഹാര സമർപ്പണം നടത്തി. ലൈബ്രറി നേതൃസമിതി കൺവീനർ ഇ കെ ബാലൻ മാസ്റ്റർ അനുമോദന ഭാഷണം നടത്തി. ബാബു കെ ടി കെ സ്വാഗതവും സജിലേഷ് എൻ നന്ദിയും പറഞ്ഞു.
Comments