Uncategorized

ഞായറാഴ്ച പ്രവർത്തിച്ച് പഞ്ചായത്ത്‌-നഗരസഭാ ഓഫീസുകൾ; ഒരു ദിനം തീർപ്പാക്കിയത്‌ 34995 ഫയലുകൾ

തിരുവനന്തപുരം: അവധി ദിനമായ ഞായറാഴ്ചയിലെ ഫയർ തീർപ്പാക്കൽ യജ്ഞത്തിന് മികച്ച പ്രതികരണം. സംസ്ഥാനത്തെ വിവിധ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ അവധി ദിനത്തിലും തുറന്നു പ്രവർത്തിച്ചപ്പോൾ തീർപ്പായത് 34995 ഫയലുകളാണെന്ന് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്ത്‌ ഓഫീസുകളും 87 മുൻസിപ്പാലിറ്റി ഓഫീസുകളും 6 കോർപ്പറേഷൻ ഓഫീസുകളും ഞായറാഴ്ച പ്രവർത്തിച്ചെന്നും തദ്ദേശ സ്വയം ഭരണ എക്സൈസ്‌ വകുപ്പ്‌ മന്ത്രി വ്യക്തമാക്കി. ആകെ 34,995 ഫയലുകളാണ് ഇന്ന് ഒറ്റദിവസം കൊണ്ട്‌ തീർപ്പാക്കിയത്. പഞ്ചായത്തുകളിൽ 33231 ഫയലുകളും, മുൻസിപ്പൽ- കോർപ്പറേഷൻ ഓഫീസുകളിൽ 1764 ഫയലുകളുമാണ്‌ തീർപ്പാക്കിയത്‌.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button