KOYILANDILOCAL NEWS
ടാര്‍ വീപ്പയില്‍ വീണ പട്ടിക്കുഞ്ഞിനു രക്ഷകരായി കൊയിലാണ്ടി അഗ്നിരക്ഷാ സേന
കൊയിലാണ്ടി :ടാർ വീപ്പയില്‍ വീണ പട്ടിക്കുഞ്ഞിനു രക്ഷകരായി കൊയിലാണ്ടി അഗ്നിരക്ഷാ സേന. ഇന്ന് രാവിലെ 8 മണിയോടുകൂടിയാണ് കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ പരിസരത്ത് സൂക്ഷിച്ചിരുന്ന താർ വീപ്പയിൽ വീണ പട്ടിക്കുഞ്ഞിനെ കൊണ്ട് സ്റ്റേഷൻ സ്റ്റാഫ് കൊയിലാണ്ടി ഫയര്‍ സ്റ്റേഷനിൽ എത്തിയത്.
തലഭാഗം ഒഴിച്ച് മുഴുവൻ ടാറിൽ മൂടിയ നിലയിലായിരുന്നു. ഉടൻതന്നെ സേന ഡീസലും മണ്ണെണ്ണയും ഉപയോഗിച്ച് രണ്ടര മണിക്കൂർ പരിശ്രമത്തിനിടയിൽ ടാര്‍ പൂർണമായി തുടച്ചുമാറ്റി. അവശതയിലായിരുന്ന പട്ടിക്കുഞ്ഞിന് വെള്ളവും ഭക്ഷണവും നൽകിയ ശേഷം തിരിച്ചു വിട്ടു.
Comments