ടോൾ ബൂത്ത് പൊളിച്ചുനീക്കിയില്ല വീണ്ടും ഉത്തരവിറക്കി
കൊയിലാണ്ടി: അപകടങ്ങൾ പതിവായദേശീയ പാതയിലെനന്തി ടോൾ ബൂത്ത് പൊളിച്ചുനീക്കാൻ വടകര ആർ.ഡി.ഒ.വി.പി.അബ്ദുറഹിമാൻ ഉത്തരവിട്ടെങ്കിലും പൊളിച്ചുനീക്കാത്ത നടപടിക്കെതിരെ വീണ്ടും നോട്ടീസ് അയച്ചു. കോഴിക്കോട്ദേശീയപാത എക്സി: എ ഞ്ചീനിയർക്കാണ് വീണ്ടും നോട്ടീസ് കൈമാറിയത്. ടോൾ പിരിവ് പൂർത്തിയായതോടെ രാത്രികാലങ്ങൾ ഇവിടെ നിരവധി അപകടങ്ങളും അപകട മരണവും സംഭവിച്ചിട്ടുണ്ട്. ടോൾ ബൂത്തിൻ്റെ ഇരുഭാഗത്തും ഹംബുകൾ ഉള്ളതും, റിഫ്ളക്ടറും, സൂചനാ ബോർഡുകളും ഇല്ലാതായതോടെ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ളവ ദിവസവുംഅപകടത്തിൽ പെടുന്നതും പതിവായതിനെ തുടർന്നു ള്ള പരാതിയെ തുടർന്നാണ് ആർ.ഡി.ഒ. ജൂൺ 4 -ാം തിയ്യതി ടോൾ ബൂത്ത് പൊളിച്ചുനീക്കാൻ ഉത്തരവിട്ടത്. നേരത്തെ നിരവധി സംഘടനകൾ ടോൾ ബൂത്ത് പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട് പ്രക്ഷോഭം നടത്തിയിരുന്നു, ഒരു മാസം കഴിഞ്ഞിട്ടും ഉത്തതരവ് നടപ്പിലാക്കത്തതിനെ തുടർന്നാണ് വീണ്ടും നോട്ടീസ് അയച്ചത്