KERALAMAIN HEADLINES

ട്രാഫിക്ക് നിയമലംഘനങ്ങള്‍ പൊതുജനങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ അത് പൊലീസിനെ അറിയിക്കാമെന്നും അത് വഴി വിലപ്പെട്ട ജീവനുകള്‍ രക്ഷിക്കാമെന്നും കേരള പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ട്രാഫിക്ക് നിയമലംഘനങ്ങള്‍ പൊതുജനങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ അത് പൊലീസിനെ അറിയിക്കാമെന്നും അതുവഴി വിലപ്പെട്ട ജീവനുകള്‍ രക്ഷിക്കാമെന്നും കേരള പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.  ഇതിനകം കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ആകെ വാഹനങ്ങളുടെ അഞ്ചിലൊന്ന് വാഹനങ്ങളെ നിയമ ലംഘനത്തിന്  പിടികൂടിയിട്ടുണ്ടെന്നും , പിടികൂടിയതിനേക്കാള്‍ എത്രയോ ഇരട്ടി നിയമലംഘനങ്ങൾ നിരത്തുകളിൽ നടക്കുന്നുണ്ടെന്നും കേരളാ പൊലീസിന്‍റെ ഫേസ്ബുക്ക് പേജില്‍ പറയുന്നു. അത്തരം നിയമലംഘകരെക്കൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പൊലീസിന് പൊതുജനങ്ങളുടെ സഹകരണം ആവശ്യമാണ്. 

നിരത്തിൽ ട്രാഫിക് നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കേരള പൊലീസിന്‍റെ ‘ശുഭയാത്ര’  വാട്സാപ്പ് നമ്പറിലേക്ക് ഫോട്ടോയും വീഡിയോയും സഹിതം പൊതുജനങ്ങള്‍ക്കും മെസേജ് അയക്കാമെന്നും നിങ്ങളുടെ മെസേജുകള്‍ അപകടങ്ങൾ ഒഴിവാക്കാന്‍ സഹായകമാകുമെന്നും അതിലൂടെ നിരവധി  ജീവനുകൾ സംരക്ഷിക്കപ്പെട്ടേയ്ക്കാമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ട്രാഫിക് നിയമലംഘനങ്ങള്‍ പൊതുജനങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍  9747001099 എന്ന നമ്പറിലേക്ക് സന്ദേശമയക്കാം. ഇത്തരത്തില്‍ ലഭിക്കുന്ന സന്ദേശത്തിന്മേൽ സ്വീകരിച്ച നടപടി ഏഴു ദിവസത്തിനകം നിങ്ങളെ അറിയിക്കുമെന്നും കേരളാപൊലീസ് പറയുന്നു. 

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button