CRIME

ട്രെയിനിൽ അച്ഛനൊപ്പം യാത്ര ചെയ്ത പതിനാറുകാരിക്ക് നേരെ അതിക്രമം

തൃശൂർ:  അച്ഛനൊപ്പം ട്രെയിനിൽ യാത്ര ചെയ്ത പതിനാറുകാരിക്ക് നേരെ അതിക്രമമമെന്ന് പരാതി. സംഭവത്തിൽ ആറുപേർക്കെതിരെ തൃശൂർ റയിൽവേ പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു. 50 വയസ്സിന് മുകളിൽ പ്രായമുള്ള ആറ് പേർ കുട്ടിയെ സ്പർശിക്കാൻ ശ്രമിക്കുകയും അശ്ലീലം പറയുകയും ചെയ്തുവെന്നാണ് പരാതി. 

എറണാകുളത്ത് നിന്ന് വരുകയായിരുന്ന ഗുരുവായൂർ എക്‌സ്പ്രസ്സിൽ വെച്ച് തൃശൂർ സ്വദേശികൾക്ക് നേരെയാണ് അതിക്രമമുണ്ടായത്. 50 വയസ്സിനു മുകളിൽ പ്രായമുള്ള ആറോളം ആളുകൾ ചേർന്നാണ് അതിക്രമം കാട്ടിയത്. നോർത്തിൽ നിന്ന് ട്രെയിൻ വിട്ട ഉടൻ തന്നെ ശല്യം തുടങ്ങി. ഇടപ്പള്ളിയിൽ വെച്ച് പൊലീസിനെ വിളിക്കാൻ റെയിൽവേ ഗാർഡിനോട് ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ലെന്നും ആരോപണമുണ്ട്. ആക്രമികളെ തടയാൻ ശ്രമിച്ച മലപ്പുറം സ്വദേശി ഫാസിലിനും മർദ്ദനമേറ്റിട്ടുണ്ട്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button