KERALAMAIN HEADLINES

ട്രോളിങ് നിരോധിച്ചു. ജൂലായ് 31 വരെ കർശന നിയന്ത്രണം

ട്രോളിംഗ് നിരോധനം നിലവിൽ വന്നു. ജൂലായ് 31 അര്‍ദ്ധരാത്രി വരെയുള്ള 52 ദിവസം ട്രോൾ വലകൾ ഉപയോഗിച്ചുള്ള ആഴക്കടൽ മത്സ്യ ബന്ധനം പാടില്ല. കേരള തീരത്ത് മത്സ്യങ്ങളുടെ പ്രജനന കാലമാണിത്.

നിരോധന സമയത്ത് യന്ത്രവല്‍കൃത ബോട്ടുകള്‍ കടലില്‍ പോകുവാനോ മത്സ്യബന്ധനം നടത്തുവാനോ പാടില്ല. നിരോധനം ലംഘിക്കുന്ന യാനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. പരമ്പരാഗത തൊഴിലാളികൾക്ക് 12 നോട്ടിക്കൽ മൈൽ വരെ പോയി മീൻ പിടിക്കാം.

നിയമ ലംഘനങ്ങൾ അറിയിക്കാൻ ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുറന്നു. ഫിഷറീസ് കണ്‍ട്രോള്‍ റൂമിലേക്ക് 0495 2414074 എന്ന നമ്പറില്‍ വിളിക്കാം.

മത്സ്യബന്ധനം നടത്തിക്കൊണ്ടിരിക്കുന്ന അന്യസംസ്ഥാന ബോട്ടുകള്‍ നിരാേധനം തുടങ്ങും മുമ്പ് കേരള തീരം വിട്ടുപോകണം. രണ്ടു വള്ളങ്ങള്‍ ഉപയോഗിച്ചുള്ള പെയര്‍ ട്രോളിംഗ് അഥവാ ഡബിള്‍ നെറ്റ് കര്‍ശനമായി നിരോധിച്ചു. ട്രോളിംഗ് നിരോധന കാലയളവില്‍ ഇന്‍ബോര്‍ഡ് വളളങ്ങളോടൊപ്പം ഒരു കാരിയര്‍ വളളം മാത്രമേ അനുവദിക്കൂ. നിരോധനം തുടങ്ങുന്നതിനു മുന്‍പായി എല്ലാ യന്ത്രവല്‍കൃത ബോട്ടുകളും ഹാര്‍ബറുകളില്‍ പ്രവേശിക്കണം. നിരോധനം അവസാനിക്കുന്ന ജൂലൈ 31 അര്‍ദ്ധരാത്രി 12 മണിക്ക് ശേഷം മത്സ്യബന്ധനത്തിന് പുറപ്പെടാം. സമയക്രമം പാലിക്കാത്ത ബോട്ടുകള്‍ ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കും.

മത്സ്യബന്ധനത്തിന് ഏര്‍പ്പെടുന്ന എല്ലാ യാനങ്ങളിലും മതിയായ സുരക്ഷാ ഉപകരണങ്ങള്‍ കരുതണം. മുന്നറിയിപ്പുകള്‍ ക്കനുസരിച്ച് മാത്രം മത്സ്യബന്ധനം നടത്താം.

കടലില്‍ സംഭവിക്കുന്ന എല്ലാവിധ അപകടങ്ങളും യഥാസമയം ബേപ്പൂര്‍ ഫിഷറീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണം. കോവിഡ് 19ന്റെ പ്രതികൂല സാഹചര്യത്തില്‍ ജില്ലയില്‍ മത്സ്യബന്ധനം വിപണനം എന്നിവയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍/ ദുരന്തനിവാരണ വകുപ്പ് എന്നിവ പുറപ്പെടുവിക്കുന്ന നിര്‍ദ്ദേശങ്ങളും നിയന്ത്രണങ്ങളും കര്‍ശനമായി പാലിക്കണം. ഫിഷിംഗ് ഹാര്‍ബറുകളിലും ലാന്റിംഗ് സെന്ററുകളിലും കോവിഡ് വ്യാപനം തടയുന്നതിനായി സാമൂഹിക അകലം പാലിച്ച് ഉപജീവനമാര്‍ഗ്ഗം ഉറപ്പുവരുത്തുന്നതിന് എല്ലാവരും ശ്രദ്ധിക്കണം. ഫിഷറീസ് വകുപ്പ് അറിയിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button