KOYILANDILOCAL NEWS
ഡി വൈ എഫ് ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റി എസ് ബി ഐ ഓഫീസ് മാർച്ചും ധർണ്ണയും നടത്തി
ഡി വൈ എഫ് ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റി എസ് ബി ഐ ഓഫീസ് മാർച്ചും ധർണ്ണയും നടത്തി.
അദാനി ഗ്രൂപ്പിന്റെ സാമ്പത്തിക ഇടപാടുകൾ സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷിക്കുക. കേന്ദ്രസർക്കാരിന്റെ പൊതുമേഖലാ സ്ഥാപനങ്ങളുടെ വില്പനയിലും, സ്വകാരവത്കരണത്തിലും പ്രതിഷേധിക്കുക. യുവജന വഞ്ചനക്കെതിരെ പ്രതികരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു ധർണ്ണ.
ഡി വൈ എഫ് ഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റംഗം സ രാഹുൽരാജ് ഉദ്ഘാടനം ചെയ്തു. കെ കെ സതീഷ് ബാബു അധ്യക്ഷത വഹിച്ച സമരത്തിന് എൻ ബിജീഷ് സ്വാഗതം പറഞ്ഞു. പി വി അനുഷ, സി കെ ദിനൂപ്, റിബിൻ കൃഷ്ണ, പ്രദീപ് ടി കെ എന്നിവർ സംസാരിച്ചു.
Comments