DISTRICT NEWSVADAKARA
ഡി വൈ എഫ് ഐ സമ്മേളനം ലോഗോ പ്രകാശനം ചെയ്തു
പയ്യോളി: ഡി വൈ എഫ് ഐ പയ്യോളി ബ്ലോക്ക് സമ്മേളനത്തിന്റെ ലോഗോ പ്രകാശനം കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് അഡ്വ. എൽ ജി ലിജീഷ് നിർവഹിച്ചു. ബ്ലോക്ക് സെക്രട്ടറി എ കെ ഷൈജു, പ്രസിഡന്റ് പി അനൂപ്, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ സി ടി അജയ്‌ഘോഷ്, എ കെ വൈശാഖ്, പി വി സാന്ദ്ര, പ്രശോഭ് ചാത്തോത്ത്, അഖിൽ കാപ്പിരിക്കാട്, മുചുകുന്ന് മേഖലാ സെക്രട്ടറി അരുൺനാഥ് എന്നിവർ പങ്കെടുത്തു.
സമ്മേളനം മാർച്ച് 20 ന് കോട്ടക്കൽ സ. പി ബിജു നഗറിൽ നടക്കും
സംസ്ഥാന ജോ.സെക്രട്ടറി പി ബി അനൂപ് സമ്മേളനം ഉദ്ഘാടനം ചെയ്യും എൻ ടി അബ്ദുറഹ്മാൻ ചെയർമാനും
വി ടി അതുൽ കൺവീനറും എം ടി ഗോപാലൻ ട്രഷററുമായ സ്വാഗതസംഘമാണ് സമ്മേളനത്തിൻ്റെ വിജയത്തിനായി പ്രവർത്തിക്കുന്നത്.
Comments