ഡീസല്‍ വില വീണ്ടും നൂറ് കടന്നു ;ഒരാഴ്ച കൊണ്ട് പെട്രോളിന് കൂടിയത് ആറ് രൂപ 97 പൈസ
രാജ്യത്ത് തുടര്‍ച്ചയായ 11ാം ദിനവും ഇന്ധന വില വര്‍ധിപ്പിച്ചതോടെ സംസ്ഥാനത്തെ ഡീസല്‍ വില വീണ്ടും ലിറ്ററിന് നൂറ് രൂപ പിന്നിട്ടു. തിരുവനന്തപുരം ജില്ലയിലാണ് ഡീസല്‍ വില നൂറ് രൂപ കടന്നത്. ജില്ലയില്‍ ഒരു ലിറ്റര്‍ ഡീസലിന് 100.14 രൂപയായി ഉയര്‍ന്നു.
കഴിഞ്ഞ പതിനൊന്ന് ദിവസത്തില്‍ സംസ്ഥാനത്ത് 6.98 രൂപയാണ് പ്രെട്രോളിന് കൂട്ടിയത്. ഇക്കാലയളവില്‍ ഡീസലിന് 6.74 രൂപയും വര്‍ധിച്ചു. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 111.28 രൂപയും, ഡീസലിന് 98.20 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോള്‍ 113.24, ഡീസല്‍ 100.14 രൂപയുമാണ് വില.
പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് വ്യാഴാഴ്ച കൂട്ടിയത്. ഇതോടെ ഒരാഴ്ച കൊണ്ട് പെട്രോളിന് 6 രൂപ 97 പൈസ് വര്‍ധിച്ചു. ഡീസലിന് 6 രൂപ 70 പൈസയും കൂട്ടി. ബുധനാഴ്ച പെട്രോള്‍ ലിറ്ററിന് 88 പൈസയും ഡീസല്‍ ലിറ്ററിന് 84 പൈസയുമാണ് കൂട്ടിയിരുന്നു.
റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന്റെ ഭാഗമായാണ് ഇന്ധന വില കുതിച്ചുയരുന്നതെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ റഷ്യ- യുക്രൈന്‍ യുദ്ധം മൂലം എണ്ണവില ഉയരുന്നത് കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിന് അതീതമാണെന്നും അദ്ദേഹം പറഞ്ഞു.