LOCAL NEWS
ഡോക്യുമെന്ററി പ്രകാശനം ചെയ്തു
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ വടകര ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്ത് ഏറ്റെടുത്ത മാതൃകാ പദ്ധതികളെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രകാശനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് കെ.പി. ഗിരിജ ഡോക്യുമെന്ററിയുടെ പ്രകാശനം നിർവ്വഹിച്ചു. ബ്ലോക്ക് പ്രോഗ്രാം ഓഫീസർ പി.കെ. പുരുഷോത്തമൻ സി.ഡി. ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
Comments