CALICUTDISTRICT NEWSLOCAL NEWS
ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടില്‍ മിന്നല്‍ പരിശോധന
കോഴിക്കോട്: ചേവായൂരിലെ മോട്ടോര്‍ വാഹന വകുപ്പിന്റെ ഡ്രൈവിംങ് ടെസ്റ്റ് ഗ്രൗണ്ടില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ മിന്നൽ പരിശോധന നടത്തി.
ഉദ്യോഗസ്ഥർ ഇടനിലക്കാരെ ഉപയോഗിച്ച് കൈക്കൂലി വാങ്ങുന്നെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് പരിശോധന നടത്തിയത്. പരിശോധനയിൽ 1,57,000 രൂപയും ചേവായൂർ ആര്‍ടി ഓഫിസിന് സമീപത്തെ പെട്ടിക്കടയില്‍ ഉദ്യോഗസ്ഥര്‍ ഒപ്പിട്ട രേഖകളും കണ്ടെത്തി. കോഴിക്കോട് വിജിലൻസ് സ്‍പെഷ്യല്‍ സെൽ എസ്‍പി പ്രിൻസ് എബ്രഹാമിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഉച്ചയ്ക്ക് 12 മണിയോടെ തുടങ്ങിയ പരിശോധന ഒരു മണിക്കൂറോളം നീണ്ടു.
Comments