ഡ്രോൺ നിരീക്ഷണം ശക്തമാക്കി
കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തിലും പരിസര പ്രദേശത്തും ഡ്രോണ്‍ ക്യാമറ ഉപയോഗിച്ചുള്ള നിരീക്ഷണം ശക്തമാക്കി. കൊയിലാണ്ടി ടൗണ്‍. കൊല്ലം, പാറപ്പള്ളി, ഹാര്‍ബര്‍ ,നെല്ല്യാടി തുടങ്ങിയ കേന്ദ്രങ്ങളിലെ നീക്കങ്ങള്‍ നിരീക്ഷിക്കാനാണ് ഡ്രോണ്‍ ക്യാമറ ഉപയോഗിക്കുന്നത്. കൊയിലാണ്ടിയുടെ ക്രമസമാധാന ചുമതലയുള്ള ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി.ആര്‍.ഹരിദാസിന്റെ നിര്‍ദേശപ്രകാരമാണ് നിരീക്ഷണം ശക്തമാക്കിയത്. കഴിഞ്ഞ ദിവസം നടത്തിയ നിരീക്ഷണത്തെ തുടര്‍ന്ന് നെല്ല്യാടി ഭാഗങ്ങളില്‍ വ്യാജ മദ്യവാറ്റുകാര്‍ സ്വയം വാഷ് നശിപ്പിച്ചതായി സൂചനയുണ്ട്. എസ്.ഐ പി പി.ലളിത, എസ്.സി പി.ഒ.കെ.എം. രേഖ, സി.പി.ഒ.കെ സി.ഷൈമി, ഹോം ഗാര്‍ഡുമാരായ രാജേഷ്, കെ.പി.രാജന്‍ പൂക്കാട്. തുടങ്ങിയവരാണ് നിരീക്ഷണത്തിന് നേതൃത്വം നല്‍കുന്നത്. ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്ന് ആര്‍.ഹരിദാസ് പറഞ്ഞു. ഡ്രോണ്‍ നിരീക്ഷണം തുടരുമെന്നും അദ്ദേഹം പറഞ്ഞു.