Uncategorized

ഡൽഹിയിൽ പിടിയിലായ ഐഎസ് ഭീകരൻ മുഹമ്മദ് ഷാനവാസ് കേരളത്തിലെത്തിയിരുന്നുവെന്ന ഡൽഹി പൊലീസിന്റെ കണ്ടെത്തലിൽ അന്വേഷണം ആരംഭിച്ച് കേരളാപൊലീസ്

ഡൽഹിയിൽ പിടിയിലായ ഐഎസ് ഭീകരൻ മുഹമ്മദ് ഷാനവാസ് കേരളത്തിലെത്തിയിരുന്നുവെന്ന ഡൽഹി പൊലീസിന്റെ കണ്ടെത്തലിൽ കേരളാപൊലീസ് അന്വേഷണം ആരംഭിച്ചു. ഡൽഹി പൊലീസ് സ്പെഷ്യൽ സെല്ലിൽ നിന്നും വിവരങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. കേരളാ ഇന്റലിജൻസ് മേധാവി എഡിജിപി മനോജ്‌ എബ്രഹാം നേരിട്ട് അന്വേഷിക്കും. ഡൽഹിയിൽ നിന്നും പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു.

കേരളത്തിലെ വിവിധ ജില്ലകളിൽ വന്നതിന്റെ തെളിവുകൾ ഡൽഹി പൊലീസ് കേരളത്തിന്‌ കൈമാറും. കേരള ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിശദമായ ചോദ്യം ചെയ്യൽ തുടരും. ഡൽഹിയിൽ പിടിയിലായ ഐഎസ് ഭീകരൻ മുഹമ്മദ് ഷാനവാസ് കേരളത്തിലുമെത്തിയിരുന്നതായും വനമേഖലയിൽ താമസിച്ചതായും ഐഎസ് പതാക വെച്ച് ചിത്രങ്ങൾ എടുത്തതായും ഈ ചിത്രങ്ങൾ കണ്ടുകിട്ടിയതായും ഡൽഹി സ്പെഷ്യൽ സെൽ വ്യക്തമാക്കി.

ഉത്തരേന്ത്യയിലെ വിവിധയിടങ്ങളിൽ ഇയാൾ സ്ഫോടനങ്ങൾക്ക് പദ്ധതിയിട്ടുവെന്നും സ്ഫോടകവസ്തുക്കൾ നിർമ്മിക്കാനുള്ള സാധനങ്ങളും പിടികൂടിയെന്നും ഡൽഹി പൊലീസ് അറിയിച്ചു.ദേശീയ അന്വേഷണ ഏജൻസിയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ട ഭീകരനാണ് പിടിലായ ഷഹാനവാസ്. വാഹനമോഷണക്കേസിൽ ഇയാളെ കഴിഞ്ഞ ജൂലൈയിൽ പൂനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ രണ്ട് കൂട്ടാളികളെ പിടികൂടി. ഇതോടെയാണ് ഐഎസ് ബന്ധം പുറത്ത് വന്നത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button