KOYILANDILOCAL NEWS

തണ്ണീം മുഖംഭദ്രാ ഭഗവതി ക്ഷേത്രത്തിലെ മണ്ഡല മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: ഭക്തിയുടെ നിറവിൽ തണ്ണീം മുഖംഭദ്രാ ഭഗവതി ക്ഷേത്രത്തിലെ മണ്ഡല മഹോത്സവത്തിന് അമ്മേ ശരണം വിളികളോടെ കൊടിയേറി. പാലക്കാട്ടില്ലത്ത് ശിവ പ്രസാദ് നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിലായിരുന്നു ചടങ്ങുകൾ. 21 ന് രാവിലെ ശീവേലി എഴുന്നള്ളിപ്പ്, രാത്രി 7 മണി എൻ അജീഷിൻ്റെ അദ്ധ്യാത്മിക പ്രഭാഷണം, രാത്രി 8 മണി ദേവീ ഗാനവും നൃത്തവും. 22 ന് രാവിലെ ശിവേലി.  23 ന് രാത്രി 7 മണിഭജന. 24 ന് രാവിലെ ശീവേലി എഴുന്നള്ളിപ്പ്.

25 ന് ചെറിയ വിളക്ക് രാത്രി 7 മണിക്ക്  സരുൺമാധവ്, ഷിഗിലേഷ് കോവൂർ എന്നിവരുടെ ഇരട്ട തായമ്പക, തുടർന്ന് സ്കോളർഷിപ്പ് വിതരണം. രാത്രി 10 ന് കോമഡി ഷോ, പ്രാദേശിക കുട്ടികളുടെ നൃത്തനൃത്ത്യങ്ങൾ എന്നിവ അരങ്ങേറും. 26 ന് വലിയ വിളക്ക് ദിവസം രാവിലെയും വൈകിട്ടും ശീവേലി, രാത്രി 7 ന് കലാമണ്ഡലം ശിവദാസൻമാരാരുടെയും റജിൽ കാഞ്ഞിലശ്ശേരിയുടെയും ഇരട്ട തായമ്പക. രാത്രി 9 മണിക്ക് കൗശിക് നയിക്കുന്ന ഗാനമേള. രാത്രി 12 മണിക്ക്‌ ശേഷം നാന്തകം എഴുന്നള്ളിപ്പ്.  27ന് വൈകു 5 ന് ദേവീഗാനവും, നൃത്തവും. രാത്രി 7 ന് ശേഷം താലപ്പൊലിയോടെ നാന്തകം എഴുന്നള്ളിപ്പ് (കലാമണ്ഡലം ശിവദാസ മാരാരുടെ മേളപ്രമാണത്തിൽ പാണ്ടിമേള)ത്തോടെ ഉൽസവം സമാപിക്കും.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button