KOYILANDILOCAL NEWS
തണൽ സ്റ്റുഡന്റസ് കലക്റ്റീവ് വാർഷിക സംഗമം നടത്തി
രാജ്യത്തുടനീളം പതിനായിരങ്ങൾക്ക് സൗജന്യ ചികിത്സയും ഭക്ഷണവും വിദ്യാഭ്യാസ സൗകര്യങ്ങളും ലഭ്യമാക്കുന്ന തണലിന്റെ വിദ്യാത്ഥി കൂട്ടായ്മയായ സ്‌റ്റുഡന്റ്സ് കളക്ടീവ് കൊയിലാണ്ടി ചാപ്റ്റർ വാർഷിക സംഗമം നടത്തി.
പ്രമുഖ പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ തെനങ്കാലിൽ ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. ഡോ.കെ. ടി മുഹമ്മദ് ഹാഷിം അധ്യക്ഷത വഹിച്ചു. തണൽ കോ – ചെയർമാൻ ഇല്യാസ് തരുവണ,ഡോ. ഇസ്മായിൽ മരുതേരി എന്നിവർ ക്‌ളാസുകൾ എടുത്തു. സ്‌റ്റുഡന്റ്സ് കളക്ടീവിന്റെ വരുന്ന ഒരു വർഷത്തെ പ്രവർത്തന രൂപരേഖ പരിപാടിയിൽ വെച്ച് തയ്യാറാക്കി. സി. സത്യചന്ദ്രൻ, മുഹമ്മദ് പായസറകത്ത് , എ. കെ. അഷ്റഫ്, ആരിഫ് സിഗസാക്,കെ. അബ്ദുറഹ്‌മാൻ, ഷാഫി, ഫർസാന എന്നിവർ സംസാരിച്ചു. കെ. നൂറുദ്ദീൻ സ്വാഗതവും ഷഫ്നാസ് കൊല്ലം നന്ദിയും പറഞ്ഞു.
Comments