Uncategorized
മംഗലൂരു മാവേലി എക്‌സ്പ്രസില്‍ യുവതിയെ രണ്ടംഗ സംഘം ആക്രമിച്ച് മാല കവർന്നു
തിരുവനന്തപുരം- മംഗലൂരു മാവേലി എക്‌സ്പ്രസില്‍ യുവതിയെ രണ്ടംഗ സംഘം ആക്രമിച്ചു. യുവതിയുടെ വായ പൊത്തി പിടിച്ച് മാല കവര്‍ന്നു. കണ്ണൂര്‍ പഴയങ്ങാടി സ്വദേശിനിയായ 23കാരിക്ക് നേരെയാണ് അതിക്രമമുണ്ടായത്.
എസ് 8 കോച്ചിലായിരുന്നു സംഭവം നടന്നത്. ശൗചാലയത്തില്‍ പോകുന്ന വഴിയാണ് ബുധനാഴ്ച പുലര്‍ച്ചെ യുവതിക്ക് നേരെ അതിക്രമമുണ്ടായത്. മാല പൊട്ടിച്ച ശേഷം ഇവര്‍ ഇറങ്ങിയോടി എന്നും യുവതി പറയുന്നു. ഷൊര്‍ണൂറിന് അടുത്തുള്ള സ്‌റ്റേഷന് സമീപമാണ് അക്രമം നടന്നതെന്ന് യുവതി പറഞ്ഞു. അക്രമത്തില്‍ യുവതിയുടെ കഴുത്തിന് പരിക്കേറ്റു. പഴയങ്ങാടി റെയില്‍വെ സ്റ്റേഷനില്‍ എത്തിയപ്പോള്‍ സ്‌റ്റേഷന്‍ മാസ്റ്ററെ വിവരം അറിയിക്കുകയായിരുന്നു. വിഷയത്തില്‍ ആര്‍പിഎഫ് അന്വേഷണം ആരംഭിച്ചു.
Comments