Uncategorized

തലശ്ശേരി ജനറല്‍ ആശുപത്രിയിലെ നവജാത ശിശുവിന്‍റെ മരണം ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍

കണ്ണൂര്‍: തലശ്ശേരി ജനറല്‍ ആശുപത്രിയിലെ നവജാത ശിശുവിന്‍റെ മരണം ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍. ഡോക്ടറുടെ അനാസ്ഥ മൂലമാണ് കുഞ്ഞ് മരിച്ചതെന്ന ആരോപണവുമായി ബന്ധുക്കൾ. യുവതിയെ ചികിത്സിച്ച ‍ഡോ. റീജ മാത്യുവിനെതിരെയാണ് ബന്ധുക്കളുടെ പരാതി. ഡോക്ടര്‍ ആവശ്യമായ പരിശോധനകള്‍ നടത്തിയിരുന്നില്ലെന്നാണ് ആരോപണം. സ്കാനിംഗില്‍ കുഞ്ഞിന്‍റെ കഴുത്തില്‍ പൊക്കിള്‍ക്കൊടി ചുറ്റിയ നിലയിലായിരുന്നെന്നും സിസേറിയന്‍ ആവശ്യപ്പെട്ടെങ്കിലും ഡോക്ടര്‍ സമ്മതിച്ചില്ലെന്നും ബന്ധുക്കള്‍ പറയുന്നു. മട്ടന്നൂര്‍ സ്വദേശി ബിജീഷിന്‍റെയും അശ്വതിയുടെയും കുഞ്ഞാണ് മരിച്ചത്. 

കൃത്യമായ പരിശോധന നടത്തി മരുന്ന് നൽകാൻ ശ്രമിച്ചില്ലെന്നാണ് പരാതി. സാധാരണ ​ഗതിയിൽ സ്കാനിം​ഗിൽ ഉൾപ്പടെ നടത്തിയപ്പോൾ ആസ്വാഭാവികത ഉണ്ടായിരുന്നില്ല. ഡോക്ടർമാർ പറഞ്ഞ ഡേറ്റിന് മുമ്പ് തന്നെ യുവതിക്ക് വേദന അനുഭവപ്പെട്ടതോടെയാണ് ആശുപത്രിയിലെത്തിച്ചത്. പ്രത്യേക ശ്രദ്ധ വേണമെന്ന് ഡോക്ടർമാരോട് ആവശ്യപ്പെട്ടിട്ടും പ്രയോജനമുണ്ടായില്ല. പിന്നീടാണ് കു‍ഞ്ഞ് മരിച്ച കാര്യം അറിയിക്കുന്നതെന്നും യുവതിയുടെ ഭർത്താവ് ബിജീഷ് പറയുന്നു.

മരണം സ്ഥിരീകരിച്ചതിന് ശേഷവും കുഞ്ഞിന്റ മൃതദേഹം ബന്ധുക്കളെ കാണിക്കാൻ ആശുപത്രി അധികൃതർ തയ്യാറായിരുന്നില്ല. ബന്ധുക്കൾ ബഹളം വച്ചതിന് ശേഷമാണ് കു‍ഞ്ഞിന്റെ മൃതദേഹം കാണിക്കാൻ തയ്യാറായതെന്നും പറയുന്നു. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തീകരിച്ച് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button